Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമറ്റത്തൂര്‍ ശ്രീകൃഷ്ണ...

മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ സൗരോർജ പ്ലാൻറ് സ്ഥാപിച്ചു

text_fields
bookmark_border
കൊടകര: മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ സോളാര്‍ പ്ലാൻറ് സ്ഥാപിച്ചു. 1200ലേറെ വിദ്യാർഥികള്‍ പഠിക്കുന്ന ഈ വിദ്യാലയം ഹൈടെക്ക് ആക്കിയതോടെ വൈദ്യുതി ഉപയോഗം വര്‍ധിച്ചു. ബിൽതുക വർധിച്ചതോടെയാണ് സോളാര്‍ പ്ലാൻറ് സ്ഥാപിക്കാൻ തീരുമാനിച്ചത്. മൂന്നുലക്ഷം രൂപ വായ്പയെടുത്താണ് പ്ലാൻറ് സ്ഥാപിച്ചത്. 7.5 കിലോവാട്ട് ശേഷിയുള്ള യു.പി.എസും 150 എ.എച്ച്.ശേഷിയുള്ള ആറ് ബാറ്ററികളും 250 കെ.വി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആറ് സോളാര്‍ പാനലുകളുമടങ്ങിയതാണ് പ്ലാൻറ്. ഐ.ടി ലാബിലെ 25 കമ്പ്യൂട്ടറുകളും എല്‍.സി.ഡി പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കും. വിദ്യാലയത്തിലെ ഓഫിസിലും സോളാര്‍ വൈദ്യുതി ഉപയോഗിക്കും. സോളാര്‍ സംവിധാനം വിപുലീകരിച്ച് മുഴുവന്‍ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ പരിപാടിയുണ്ട്. സ്കൂളിലെ എനര്‍ജി ക്ലബി​െൻറ മാതൃകാ പദ്ധതി എന്ന നിലയിലാണ് പ്ലാൻറ് സ്ഥാപിച്ചത്. പ്രധാനാധ്യാപിക എം. മഞ്ജുള, പി.ടി.എ പ്രസിഡൻറ് സി.യു. പ്രിയന്‍, എനര്‍ജി ക്ലബ് കോഓഡിനേറ്റര്‍ കെ.പി. രേഖ, ഐ.ടി കോഓഡിനേറ്റര്‍ കെ. സുനന്ദ, സ്റ്റുഡൻറ് കോഓഡിനേറ്റര്‍ വി.ഡി. അനന്തന്‍, കെ.സി. പ്രേമന്‍ എന്നിവര്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ ഒമ്പതിന് മന്ത്രി എം.എം. മണി പ്ലാൻറ് ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story