Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രീനാരായണ ഗുരുസമാധി...

ശ്രീനാരായണ ഗുരുസമാധി ദിനാചരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ശ്രീനാരായണ ഗുരുവി​െൻറ സമാധി ദിനാചരണം മേഖലയിൽ വിവിധ പരിപാടികളോടെ നടന്നു. രാവിലെ ഗുരുപൂജയോടെ ആരംഭിച്ച ചടങ്ങുകൾ സമാധി പ്രാർഥനയോടെ സമാപിച്ചു. എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂനിയൻ തല മഹാസമാധി ദിനാചരണം ഗുരുപൂജ, സമൂഹാർച്ചന, പ്രഭാഷണം, ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരം, പ്രസാദ ഊട്ട് എന്നിവയോടെ നെടിയതളി ക്ഷേത്രാങ്കണത്തിൽ നടന്നു. യൂനിയൻ ഭാരവാഹികളായ ഉമേഷ് ചള്ളിയിൽ, പി.കെ. രവീന്ദ്രൻ, സി.ബി. ജയലക്ഷ്മി, ബേബിറാം, ഡിൽഷൻ കൊട്ടേക്കാട്ട്, വിക്രമാദിത്യൻ എന്നിവർ നേതൃത്വം നൽകി. ഗുരുപൂജക്ക് സി.കെ.നാരായണൻകുട്ടി ശാന്തി നേതൃത്വം നൽകി. യോഗം മുൻ ഡയറക്ടർ കെ.എൻ. ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. വിശ്വൻ കൊടുങ്ങല്ലൂർ സംവിധാനം ചെയ്ത ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാര പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story