Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബ്രഹ്മാനന്ദ ശിവയോഗി...

ബ്രഹ്മാനന്ദ ശിവയോഗി ജന്മദിനാചരണം

text_fields
bookmark_border
കൊരട്ടി: ചമ്പന്നൂർ ഫാമിലി ട്രസ്റ്റി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്രഹ്മാനന്ദ ശിവയോഗി ജന്മദിനാചരണവും സമാദരണ സദസ്സും വാർഷിക സമ്മേളനവും പഞ്ചായത്ത് പ്രസിഡൻറ് കുമാരി ബാലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. ചമ്പന്നൂർ ജാനകിയെ ആദരിച്ചു. സ്വാമി ബ്രഹ്മാനന്ദ ശിവയോഗിയുടെ ആനന്ദാദർശം പുസ്തകം ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് പ്രകാശനം ചെയ്തു. സി.വി. കൃഷ്ണൻകുട്ടി ആദ്യപ്രതി ഏറ്റുവാങ്ങി. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി അനുഗ്രഹപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ഡേവിസ് മൂലൻ, ലാലുമോൻ ചാലക്കുടി, സെക്രട്ടറി സി.കെ. സദാനന്ദൻ, വഴിച്ചാൽ ക്ഷേത്രം തന്ത്രി അനിൽകുമാർ, പി.വി. ബാലൻ, പി.ആർ. അയ്യപ്പൻ, ചിത്ര രാജു, ജിഷ്മ രവീന്ദ്രൻ, സി.എ. വിജയൻ, അരുൺ സദാനന്ദൻ, സൗരവ് സദാനന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story