Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോധവത്​കരണ ക്ലാസ്

ബോധവത്​കരണ ക്ലാസ്

text_fields
bookmark_border
അന്തിക്കാട്: ഐ.സി.ഡി.എസി​െൻറയും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ബി. ഹരിദാസ് ബോധവത്കരണ ക്ലാസ് നയിച്ചു. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീത ഗണേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ കെ.എൽ. ജോസ്, മേനുജ പ്രതാപൻ, അന്തിക്കാട് സി.ഡി.പി.ഒ കെ.എസ്. സിനി, ഐ.സി.ഡി.എസ് സൂപ്പർവൈസർ നിത ജോൺ എന്നിവർ സംസാരിച്ചു. കൺസൾട്ടൻറ് സൈക്കോളജിസ്്റ്റ് ജയേഷ്, കില എക്സ്റ്റൻഷൻ ഫാക്കൽറ്റി പി.ഡി. ഫ്രാൻസിസ് എന്നിവർ ക്ലാസ് എടുത്തു. നവരാത്രി മഹോത്സവം അന്തിക്കാട്: ശ്രീ കാർത്യായനി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം ദേവസ്ഥാനം മഠാധിപതി ഉണ്ണി ദാമോദര സ്വാമികൾ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഡെ. സെക്രട്ടറി പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി കെ. രവീന്ദ്രനാഥ്, ഇ.രമേശൻ, ഗോകുൽ കരിപിള്ളി, ദേവസ്വം ഓഫിസർ പി.യു.നന്ദകുമാർ, വി.ആർ. ഷില്ലി, ഷിബു കൊല്ലാറ, എം. രവീന്ദ്രനാഥൻ, വി. മീനാക്ഷിയമ്മ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story