Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്രീകൃത വികസനം...

കേന്ദ്രീകൃത വികസനം കടലാസിലൊതുങ്ങി; അന്തർദേശീയ നഗരാസൂത്രക വിദഗ്ധ സംഘത്തി​െൻറ നിർദേശങ്ങൾ അവഗണിച്ചു

text_fields
bookmark_border
തൃശൂർ: നഗരത്തി​െൻറ പ്രധാന ഭാഗത്ത് വികസനം കേന്ദ്രീകരിക്കാനുള്ള പദ്ധതി ചർച്ചയിൽ ഒതുങ്ങി. 100 വർഷം മുേമ്പ ആധുനിക നഗരാസൂത്രണ ശൈലിയിൽ തയാറാക്കിയ സ്വരാജ്റൗണ്ട് തൃശൂരി​െൻറ മാത്രം പ്രത്യേകതയാണ്. 64 ഏക്കറിൽ നഗരഹൃദയത്തിലുള്ള തേക്കിൻകാട്, ആറ് ഏക്കറിൽ ശക്തൻ ബസ് സ്റ്റാൻഡ്, നഗരമധ്യത്തിൽ വടക്കുന്നാഥ ക്ഷേത്രവും പുത്തൻപള്ളിയും ഹനഫി മസ്ജിദും സാംസ്കാരികകേന്ദ്രങ്ങളും, വിനോദത്തിന് മൃഗശാല, മ്യൂസിയം, കോർപറേഷൻ വക കുട്ടികളുടെ പാർക്ക്, അയ്യന്തോളിൽ വിവിധാവശ്യ ഒാഫിസുകളുെട വിന്യാസം. ഇത്ര കൃത്യമായ വിന്യാസം നിലവിലുണ്ടായിട്ടും ഉപയോഗപ്പെടുത്താതെ പോകുന്നതിലെ വിഷമം അന്തർദേശീയ നഗരാസൂത്രക വിദഗ്ധ സംഘം 2014ൽ പങ്കുവെച്ചിരുന്നു. ഗവ. എന്‍ജിനീയറിങ് കോളജില്‍ 2014 നവംബറില്‍ നടന്ന വിദേശ നഗരാസൂത്രക വിദഗ്ധ സംഘത്തി​െൻറ ശില്‍പശാലയിലാണ് ശക്തൻ തമ്പുരാ​െൻറ നഗരാസൂത്രണ വൈഭവം ഏറെ പ്രകീർത്തിക്കപ്പെട്ടത്. നഗരത്തി​െൻറ ഇൗ പൗരാണികത കാത്തുസൂക്ഷിക്കണമെന്നായിരുന്നു സംഘത്തി​െൻറ അപേക്ഷ. ടി.യു.ഡി.എയുടെ ആഭിമുഖ്യത്തിൽ നടന്ന ശിൽപശാലയുടെ റിപ്പോർട്ട് ഇപ്പോഴും കോർപറേഷൻ ഒാഫിസിലെ അലമാരയിലുണ്ട്. അന്തരീക്ഷ മലിനീകരണം അടക്കം ഇല്ലാതാക്കി പൗരാണികത കാത്തുസൂക്ഷിക്കാൻ കൃത്യമായ പദ്ധതിയും സംഘം നൽകിയിരുന്നു. നഗരത്തില്‍ കാല്‍നടയാത്രയും സൈക്കിള്‍ സവാരിയും പ്രോത്സാഹിപ്പിച്ച് മലിനീകരണം ഇല്ലാതാക്കണം. വഴിയോരക്കച്ചവടക്കാര്‍ അടക്കമുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് വിദേശ നഗരാസൂത്രക വിദഗ്ധര്‍ മുന്നോട്ടുവെച്ചത്. വിവിധ ബസ് സ്റ്റാൻഡുകളിൽ ബസിൽ എത്തുന്നവർ നഗരത്തിലേക്ക് നടന്നുകയറുക. സ്വന്തം വാഹനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങളും നഗരത്തിലേക്ക് പ്രവേശിപ്പിക്കരുത്. അതിന് അനുയോജ്യമായ രീതിയിൽ നഗരത്തെ വിന്യസിക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി പൊതുവാഹനം ഒരുക്കണം. കൈയേറ്റം ഒഴിവാക്കി നടപ്പാതകൾ നവീകരിക്കണം. ഇൗ നിദേശങ്ങൾക്കൊന്നും കോര്‍പറേഷന്‍ അധികൃതര്‍ പുല്ലുവില കല്‍പിച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story