Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രീനാരായണഗുരു സമാധി...

ശ്രീനാരായണഗുരു സമാധി ദിനാചരണം

text_fields
bookmark_border
തൃശൂർ: ശ്രീനാരായണഗുരുവി​െൻറ സമാധിദിനം എസ്.എൻ.ഡി.പി യോഗം തൃശൂർ യൂനിയ​െൻറ ആഭിമുഖ്യത്തിൽ ഉപവാസത്തോടെയും സമൂഹപ്രാർഥനയോടെയും ആചരിച്ചു. കോൺഗ്രസ് നേതാവ് കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് ഐ.ജി. പ്രസന്നൻ അധ്യക്ഷത വഹിച്ചു. പുറനാട്ടുകര സംസ്കൃത കോളജ് അധ്യാപകൻ ഡോ. കെ.കെ. ഹർഷകുമാർ പ്രഭാഷണം നടത്തി. കോർപറേഷൻ കൗൺസിലർ കെ. മഹേഷ്, കേന്ദ്ര വനിതാസംഘം സെക്രട്ടറി സംഗീത വിശ്വനാഥൻ, യൂനിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ, വൈസ് പ്രസിഡൻറ് ടി.ആർ. രഞ്ജു, ബോർഡ് അംഗങ്ങളായ മോഹൻകുന്നത്ത്, കെ.വി. വിജയൻ, യൂത്ത് മൂവ്മ​െൻറ് ജില്ല ചെയർമാൻ എൻ.വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗത്തി​െൻറ സമൂഹസദ്യ കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗം പ്രസിഡൻറ് എം.കെ. സൂര്യപ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ബാബു സ്വാഗതവും വൈസ് പ്രസിഡൻറ് സി.എസ്. മംഗൾദാസ് നന്ദിയും പറഞ്ഞു. സമൂഹ പ്രാർഥന, വിശേഷാൽപൂജ, ഉദയാസ്തമന അഖണ്ഡനാമയജ്ഞം എന്നിവയും നടന്നു. എസ്.എൻ.ഡി.പി യോഗം ടൗൺ സൗത് ശാഖ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്ര സന്നിധിയിലെ ഗുരുദേവ പ്രതിമയുടെ സമീപം നടത്തിയ സമാധിദിനാചരണം യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ഡോ. തോളൂർ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ യൂനിയൻ പ്രസിഡൻറ് ഐ.ജി. പ്രസന്നൻ ഭദ്രദീപം തെളിച്ചു. യോഗം വനിത സംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥൻ, തൃശൂർ യൂനിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ, വൈസ് പ്രസിഡൻറ് ടി.ആർ. രഞ്ജു, ഡയറക്ടർ ബോർഡ് അംഗം മോഹൻകുന്നത്ത്, യൂത്ത് മൂവ്മ​െൻറ് ജില്ല ചെയർമാൻ എൻ.വി. രഞ്ജിത്ത്, എസ്.എൻ.ബി.പി യോഗം സെക്രട്ടറി പി.കെ. ബാബു, ശാഖ പ്രസിഡൻറ് മധു തോപ്പിൽ, സെക്രട്ടറി സുരേഷ്ബാബു പൊള്ളാഞ്ചേരി എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം ചേറ്റുപുഴ ശാഖയിൽ കോർപറേഷൻ പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് വി.കെ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. വസന്തകുമാരി വേണുഗോപാൽ അനുസ്മരണപ്രഭാഷണം നടത്തി. വനിത സംഘം ഭാരവാഹികളായ വാസന്തി തിലകൻ, കാഞ്ചന ബാബു, ശാന്തകുമാരി, ഷീബ രാജൻ എന്നിവരുടെ നേതൃത്വത്തിൽ ഗുരുദേവ കീർത്തനങ്ങൾ ആലപിച്ചു. ശാഖ വൈസ് പ്രസിഡൻറ് കെ.എം. ചന്ദ്രൻ സ്വാഗതവും ടി.കെ. ഭാസ്കരൻ നന്ദിയും പറഞ്ഞു. അന്നദാനവും നടന്നു. ശ്രീമാഹേശ്വര ക്ഷേത്ര സംരക്ഷണ സമിതി കൂര്‍ക്കഞ്ചേരിയില്‍ സംഘടിപ്പിച്ച ഉപവാസയജ്ഞം ഇ.ടി. ടൈസണ്‍ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യപ്രഭാഷണം നടത്തി. ജയന്‍ എടത്തറ ഗുരുദേവ കീര്‍ത്തനം ആലപിച്ചു. സമൂഹപ്രാര്‍ഥനക്ക് ഗുരുധർമ പ്രചാരണസഭ സംസ്ഥാന സമിതി അംഗം കെ. പ്രസന്നകുമാരി, എം.ജി. വിജയലക്ഷ്‌മി എന്നിവര്‍ നേതൃത്വം നല്‍കി. സമിതി പ്രസിഡൻറ് പി. എന്‍. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ശ്യാം ത യ്യില്‍, കെ.കെ. കോമളകുമാര്‍, ഇ.കെ. സുനിലാനിലന്‍, കെ.പി. മാധവന്‍, പി.എസ്‌. ബാബുരാജ്‌, പി.വി. പ്രകാശന്‍, വി.ജി. സുരേഷ്‌, രതിന്‍ കാട്ടുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story