Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസുകാരില്ല;...

പൊലീസുകാരില്ല; കുന്നംകുളം സ്​റ്റേഷൻ ​പ്രവർത്തനം പ്രതിസന്ധിയിൽ

text_fields
bookmark_border
കുന്നംകുളം: ജനസാന്ദ്രതയും വിസ്തൃതിയും കൊണ്ട് വിപുലമായ കുന്നംകുളം പൊലീസ് സ്റ്റേഷൻ ജീവനക്കാരില്ലാതെ വലയുന്നു. രജിസ്റ്റർ ചെയ്യാനും അന്വേഷിക്കാനും പൊലീസുകാരില്ലാത്തതിനെ തുടർന്ന് നടപടികളില്ലാതെ കിടക്കുന്നത് 600ലധികം പരാതികളാണ്. കൂടാതെ സർക്കിൾ ഓഫിസിൽ അമ്പതിലധികം കേസുകൾ അനക്കമറ്റ് കിടക്കുകയാണ്. 46 പൊലീസുകാരാണ് സ്റ്റേഷനിലുള്ളത്. കൈപ്പറമ്പ് ഇറക്കത്തിൽ നിന്ന് തുടങ്ങി ജില്ലയുടെ അതിർത്തിയായ കടവല്ലൂർ പഞ്ചായത്തി​െൻറ അതിർത്തി വരെയും ചൂണ്ടലുൾപ്പെടുന്ന വിപുല പ്രദേശവുമാണ് സ്റ്റേഷ​െൻറ പരിധി. ജില്ലയുടെ പൊലീസ് സർക്കിളിൽ വിസ്തൃതിയിൽ രണ്ടാംസ്ഥാനത്താണ് കുന്നംകുളം. തൃശൂർ-കോഴിക്കോട് സംസ്ഥാന പാതയിലെ പ്രധാന അപകടമേഖലയായ പാറേമ്പാടവും രാഷ്ട്രീയ സംഘർഷ മേഖലയായ കടവല്ലൂർ, കുന്നംകുളം, ആർത്താറ്റ്, അഞ്ഞൂർ എന്നീ പ്രദേശങ്ങളും ചൂണ്ടൽ, കാട്ടകാമ്പാൽ, പോർക്കുളം, കടവല്ലൂർ, ചൊവ്വന്നൂർ പഞ്ചായത്തുകളും സ്റ്റേഷൻ പരിധിയിൽപെടും. തിരക്കേറിയ കുന്നംകുളം നഗരത്തിലെ ഗതാഗത നിയന്ത്രണമുൾപ്പെടെ പൊലീസി​െൻറ ചുമതലയാണ്. 69 പേരാണ് സ്റ്റേഷനിൽ ആവശ്യമുള്ള പൊലീസുകാർ. ആകെയുള്ളതാവട്ടെ 46 പേർ മാത്രം. ദിനേന വരുന്ന പരാതികൾ എഴുതാൻ പോലും ആളില്ല. നിലവിലെ ആളില്ലാത്ത സാഹചര്യത്തിലാണ് സർക്കിൾ, ഡിവൈ.എസ്.പി ഓഫിസുകളിലേക്കും ജീവനക്കാരെ വിടുന്നത്. ദിനേന 25ഓളം പരാതികൾ സ്റ്റേഷനിലെത്തുന്നുണ്ട്. പോക്സോ, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ കേസുകളിൽ മൊഴിയെടുക്കുന്നതിന് വനിത പൊലീസി​െൻറ കുറവും സ്റ്റേഷനെ അലട്ടുന്നു. മൂന്ന് വനിത പൊലീസുകാരിൽ രണ്ടുപേരാണ് സ്റ്റേഷനിലുള്ളത്. ആറ് വനിത പൊലീസുകാരെങ്കിലും വേണമെന്നാണ് കണക്ക്. എ.എസ്.ഐ, സീനിയർ സിവിൽ പൊലീസ് ഓഫിസർ തസ്തികകളിൽ 12 പേരുടെ ഒഴിവുകളുമുണ്ട്. ദിവസവും എത്തുന്ന പരാതികൾ വാങ്ങിവെക്കുകയല്ലാതെ നടപടികളിലേക്ക് കടക്കാൻ കഴിയുന്നില്ല. സമീപകാലത്ത് പുതിയ നിയമനങ്ങൾ ഉണ്ടായെങ്കിലും കുന്നംകുളത്തിന് ലഭിച്ചില്ല. സ്റ്റേഷ​െൻറ പ്രശ്നങ്ങൾ അറിയുന്ന പ്രതിനിധി കുന്നംകുളത്തിനെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലുണ്ടായിട്ടും പരിഹാരം കാണാനാവുന്നില്ലെന്ന ആക്ഷേപമുണ്ട്. സമീപത്തുള്ള ചൂണ്ടൽ പഞ്ചായത്തിനെ ഗുരുവായൂർ സ്റ്റേഷനിൽ ഉൾപ്പെടുത്തിയാൽ കുന്നംകുളത്തി​െൻറ ജോലിഭാരം കുറയും. കുന്നംകുളത്ത് നിന്ന് മഴുവഞ്ചേരിയിലെത്താൻ 12 കി.മീ താണ്ടുമ്പോൾ, ഗുരുവായൂർ പൊലീസിന് ഇത് നാല് കി.മീ മതിയാകും. പെരുമ്പിലാവ്, കാട്ടകാമ്പാൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് രണ്ട് പതിറ്റാണ്ടി​െൻറ പഴക്കമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story