Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബ്ലാങ്ങാട് ബീച്ചിൽ...

ബ്ലാങ്ങാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; വിളക്കുകളും ജനൽചില്ലുകളും തകർത്തു

text_fields
bookmark_border
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച അലങ്കാരവിളക്കുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. ബൾബുകൾ മോഷ്ടിച്ചു. ബീച്ചിലെ പാര്‍ക്കിൽ നടപ്പാതയോടു ചേര്‍ന്ന വിളക്കുകാലുകളില്‍ സ്ഥാപിച്ച ബള്‍ബുകളാണ് തകര്‍ത്തത്. ടൂറിസം പ്രമോഷന്‍ കൗണ്‍സിലി​െൻറ പാര്‍ക്കിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ഒമ്പത് വിളക്കുകാലുകളിലെ ലൈറ്റുകള്‍ ഊരിമാറ്റി നിലത്തിട്ട് അതിലെ എല്‍.ഇ.ഡി ബള്‍ബുകള്‍ എടുത്തുമാറ്റിയ നിലയിലാണ്. ഇവയില്‍ രണ്ട് എൽ.ഇ.ഡി വിളക്കുകള്‍ പരിസരത്ത് തന്നെ നശിപ്പിച്ച നിലയിലുണ്ട്. ബുധനാഴ്ച രാത്രി 11 വരെ പരിസരവാസികള്‍ ബീച്ചില്‍ ഉണ്ടായിരുന്നതായി പറയുന്നു. ബീച്ചില്‍ സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്ന പരാതിക്ക് മാസങ്ങൾ പഴക്കമുണ്ട്. പാര്‍ക്കിനോട് ചേര്‍ന്ന് പണിത പൊലീസ് എയ്ഡ് പോസ്റ്റി​െൻറ ജനാലകളുടെ ചില്ലുകളും ഒന്നരമാസം മുമ്പ് അജ്ഞാതർ തകര്‍ത്തിരുന്നു. എയ്ഡ് പോസ്റ്റ് കെട്ടിടത്തി​െൻറ വാതിലും തകര്‍ത്ത നിലയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story