Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിലവാരമില്ലാത്ത...

നിലവാരമില്ലാത്ത ബാസ്​കറ്റ്​ബാൾ കോർട്ട്​; ആക്ഷേപവുമായി താരങ്ങൾ

text_fields
bookmark_border
കുന്നംകുളം: ബാസ്കറ്റ്ബാൾ കളിയുടെ സ്വന്തംനാടായ കുന്നംകുളെത്ത ജവഹർ സ്ക്വയർ ഇൻഡോർ സ്റ്റേഡിയത്തിൽ സൗകര്യങ്ങൾക്ക് നിലവാരമിെല്ലന്ന് ആക്ഷേപം. കോർട്ടിലെ ബോർഡും റിങ്ങും നിലവാരമില്ലാത്തതാണെന്നാണ് ബാസ്കറ്റ്ബാൾ താരങ്ങൾ ആരോപിച്ചു. കളിക്കളത്തിലേക്ക് 3.2 മീറ്റർ ബോർഡ് തള്ളിനിൽക്കണം. എന്നാൽ, കുത്തനെ നിൽക്കുന്ന ബോർഡാണ് ഇവിടെ സ്ഥാപിച്ചത്. റിങ്ങിനെ താങ്ങിനിർത്തിയ കമ്പിക്ക് വേണ്ടത്ര ബലമില്ല. ഇൗ ബോർഡ് ഉപയോഗിച്ച് ദേശീയ നിലവാരത്തിലുള്ള കളികൾ നടത്താനാകില്ല. ഇൻഡോർ സ്റ്റേഡിയമായി ഉയർത്തുന്നതി​െൻറ ഭാഗമായുള്ള നിർമാണ പ്രവർത്തനം ആരംഭിച്ചിട്ട് വർഷം രണ്ട് പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. ഒട്ടും വായുസഞ്ചാരമില്ലാത്ത രീതിയിലാണ് സ്റ്റേഡിയം നിർമിച്ചത്. ഒേട്ടറെ കളിക്കാരും അധ്യാപകരും സംഘടനകളുമുള്ള കുന്നംകുളത്ത് കോർട്ട് സ്ഥാപിക്കുേമ്പാൾ അഭിപ്രായം തേടാൻ പോലും അധികാരികൾ തയാറായില്ലെന്നും പരാതിയുണ്ട്. മുൻ എം.എൽ.എ ബാബു എം. പാലിശേരിയുടെ ഫണ്ടിൽനിന്ന് ഒന്നേമുക്കാൽ കോടി രൂപ ചെലവഴിച്ചാണ് ഇൻഡോർ സ്റ്റേഡിയവും ബാസ്കറ്റ്ബാൾ കോർട്ടും സ്ഥാപിച്ചത്. ഹൈേഡ്രാളിക് സംവിധാനമുള്ള കോർട്ടുകളാണ് എല്ലായിടത്തും സ്ഥാപിക്കുന്നത്. ഏഴുലക്ഷം രൂപയാണ് സാധാരണ ബോർഡിന് വില. എന്നാൽ, കുന്നംകുളത്ത് സ്ഥാപിച്ചതിന് ഒട്ടും നിലവാരമില്ലെന്ന് കളിക്കാർ കുറ്റപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story