Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ്​...

റോഡ്​ അറ്റകുറ്റപ്പണിയില്ല; മന്ത്രിയുടെ ഒാഫിസിലേക്ക്​ മാർച്ച്​ നടത്തും

text_fields
bookmark_border
കുന്നംകുളം: സംസ്ഥാന-, ജില്ല, ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇടത് സർക്കാറി​െൻറ അനാസ്ഥക്കെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ 27ന് കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീ​െൻറ ഓഫിസിലേക്ക് മാർച്ച് നടത്താൻ കോൺഗ്രസ് നേതൃസമ്മേളനം തീരുമാനിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശേരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡൻറ് രാജേന്ദ്രൻ അരങ്ങത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ കെ.സി. ബാബു, വി. വേണുഗോപാൽ, പി.എ. ശേഖരൻ, ഇ. വേണുഗോപാലമേനോൻ, പി.കെ. രാജൻ, സി.സി. ശ്രീകുമാർ, എ.പി. മുഹമ്മദാലി, സി.ഐ. ഇട്ടിമാത്തു, ടി.കെ. ശിവശങ്കരൻ, ബിജോയ് ബാബു, എൻ.ആർ. സതീശൻ, ജോണി മണിച്ചിറ, എം.എ. രാമകൃഷ്ണൻ, കെ.അബൂബക്കർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമാരായ കെ. ജയശങ്കർ, വി. കേശവൻ, ടി.എം. കൃഷ്ണൻ, എ.ടി. സ്റ്റീഫൻ, സി.പി. ഗോവിന്ദൻ കുട്ടി, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ പി.ഐ. ഷാനവാസ്, പി.എസ്. സുനീഷ്, ജമാൽ കരിക്കാട്, എ.എസ്. ശ്യാംകുമാർ, എം.എം. സലിം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story