Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിനെ കാണാതായിട്ട്...

യുവാവിനെ കാണാതായിട്ട് ഒരു മാസം; ദുരൂഹതയെന്ന്​ ബന്ധുക്കൾ

text_fields
bookmark_border
ചെന്ത്രാപ്പിന്നി: ഒരു മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിനെ കെണ്ടത്താൻ ബന്ധുക്കൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ചെന്ത്രാപ്പിന്നി സി.വി.സ​െൻററില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി കൊള്ളഗാല്‍ ചാമരാജ് നഗറില്‍ പരേതനായ സിദ്ധാര്‍ഥ​െൻറ മകന്‍ ബിനോജിനെയാണ്(37) ആഗസ്റ്റ് 20 മുതല്‍ കാണാതായത്. ചെന്ത്രാപ്പിന്നിയിലെ ഭാര്യ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പോയ ബിനോജിനെ കാണാതാവുകയായിരുന്നു. ഭാര്യ ചെന്ത്രാപ്പിന്നി സ്വദേശി തണ്ടാംപറമ്പില്‍ ധർമ​െൻറ മകള്‍ നിഷയാണ് ആഗസ്റ്റ് 23 ന് ഇതുസംബന്ധിച്ച് എറണാകുളം തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജൂണ്‍ ആദ്യം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ 'നീതൂസ് കിച്ചന്‍' എന്ന കാൻറീന്‍ നടത്തുകയായിരുന്നു ബിനോജ്. റിഷിന്‍ സ്റ്റാന്‍ലി എന്നയാളുമായി ലാഭം വീതം വെച്ചു കൊണ്ടുള്ള ഒരു കരാര്‍ പ്രകാരമാണ് കാൻറീന്‍ നടത്തിയിരുന്നത്. പത്തുലക്ഷം രൂപ പകിടി നല്‍കിയാണ്‌ ബിനോജ് കാൻറീന്‍ ഏറ്റെടുത്തത്. കരാര്‍ പ്രകാരം വരുമാനത്തി‍​െൻറ 15% റിഷിന്‍ സ്റ്റാന്‍ലിക്കും ബാക്കി ബിനോജിനുമായിരുന്നത്രേ. കാൻറീനിലെ ബിസിനസിൽ ഏറിയ പങ്കും സ്വൈപ്പിങ് മെഷീന്‍ വഴിയുള്ളതാണ്. ഇതുമൂലം പണം മുഴുവന്‍ റിഷി​െൻറ അക്കൗണ്ടിലേക്കാണ് പോയത്. രണ്ടുമാസം കാൻറീന്‍ നടത്തിയിട്ടും അര്‍ഹതപ്പെട്ട തുക നല്‍കാന്‍ കരാറുകാരന്‍ തയാറാകാതിരുന്നതോടെ സ്ഥാപനം തിരിച്ച് ഏറ്റെടുക്കാനും പകിടി നല്‍കിയ തുക തിരികെ നല്‍കാനും ബിനോജ് ആവശ്യപ്പെട്ടു. തൃശൂരില്‍ നടന്ന യോഗത്തിൽ ലാഭ വിഹിതമായി 5.5 ലക്ഷം രൂപ ബിനോജിന് നല്‍കാനും സ്വൈപ്പിങ് മെഷീന്‍ ഇയാളുടെ പേരില്‍ ആക്കാനും തീരുമാനമായി. ഇതിനുശേഷം സ്ഥാപനത്തിലെ ജീവനക്കാരുമായി ഒരു മീറ്റിങ് ഉണ്ടെന്ന് പറഞ്ഞാണ് ബിനോജ് വീട്ടില്‍ നിന്ന് പോയത്. കാണാതായതോടെ ബിനോജ് താമസിക്കുന്ന മുറി കാൻറീന്‍ ജീവനക്കാര്‍ പരിശോധിക്കുകയും ഉപയോഗിക്കുന്ന ഫോണുകളില്‍ ഒന്ന് ഓഫ് ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്തുവെന്നും പറയുന്നു. ആഗസ്റ്റ് 20 ന് രാത്രി എട്ടുവരെ ബിനോജ് മുറിയില്‍ ഉണ്ടായിരുന്നുവെന്നാണ് കെട്ടിട ഉടമ നല്‍കിയ വിവരം. ബിനോജിനെ ആരെങ്കിലും അന്യായമായി തടങ്കലില്‍ വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നിഷ എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story