Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംയുക്ത കർഷക സമിതി...

സംയുക്ത കർഷക സമിതി മേഖല ജാഥ സമാപിച്ചു

text_fields
bookmark_border
തൃശൂർ: കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ആത്മഹത്യയിൽനിന്ന് കർഷകരെ രക്ഷിക്കുക, ഇറക്കുമതി നയം തിരുത്തുക, ഉൽപാദനച്ചെലവും 50 ശതമാനം ആദായവും കിട്ടുന്ന വിധത്തിൽ കാർഷിക ഉൽപന്നങ്ങൾ സംഭരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇൗമാസം 25ന് സംയുക്ത കർഷകസമിതി നടത്തുന്ന രാജ്ഭവൻ മാർച്ചി​െൻറ മുന്നോടിയായി മേഖല ജാഥ തൃശൂരിൽ സമാപിച്ചു. കിസാൻ ജനത നേതാവ് കെ. കൃഷ്ണൻകുട്ടി എം.എൽ.എയുടെ നേതൃത്വത്തിൽ നിലമ്പൂരിൽനിന്ന് തുടങ്ങിയ ജാഥ മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ പര്യടനത്തിനു ശേഷം തൃശൂർ കോർപറേഷൻ പരിസരത്താണ് സമാപിച്ചത്. സമാപന പൊതുയോഗം കിസാൻസഭ സംസ്ഥാന പ്രസിഡൻറ് വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. രാമകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡൻറ് േജാർജ് മാത്യു, മുരളി പെരുനെല്ലി എം.എൽ.എ, എ.വി. വല്ലഭൻ, സി.ആർ. വത്സൻ, എൻ.കെ. സുബ്രഹ്മണ്യൻ, പി.കെ. ഡേവിസ്, എ.എസ്. കുട്ടി, എം.ജി. നാരായണൻ എന്നിവർ സംസാരിച്ചു. രാജ്ഭവൻ മാർച്ച് നടക്കുന്ന 25ന് തൃശൂർ സ്പീഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ ധർണ സംഘടിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story