Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഹിങ്ക്യൻ അഭയാർഥികളെ ...

റോഹിങ്ക്യൻ അഭയാർഥികളെ ആട്ടിയോടിക്കാനുള്ള നീക്കം പ്രതിഷേധാർഹം ^എൻ.കെ. അബ്​ദുൽ അസീസ്​

text_fields
bookmark_border
റോഹിങ്ക്യൻ അഭയാർഥികളെ ആട്ടിയോടിക്കാനുള്ള നീക്കം പ്രതിഷേധാർഹം -എൻ.കെ. അബ്ദുൽ അസീസ് തൃശൂർ: റോഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യയിൽനിന്ന് ആട്ടിയോടിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് െഎ.എൻ.എൽ സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് പറഞ്ഞു. െഎ.എൻ.എൽ ജില്ല കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് മുഹമ്മദ് ചാമക്കാല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഫീഖ് ബക്കർ, ലത്തീഫ് കാട്ടൂർ, ജെയിംസ് കാഞ്ഞിരത്തിങ്കൽ, പി.എം. നൗഷാദ്, എം.എ. താജുദ്ദീൻ, റാഫി പണിക്കശ്ശേരി, സെയ്തു വാടാനപ്പള്ളി, ഖാദർ ബ്ലാങ്ങാട്, റഷീദ് ചളിങ്ങാട്, ടി.എ. മുഹമ്മദലി, മണികണ്ഠൻ, അബു റഹിമാൻ വടക്കാഞ്ചേരി, ജെയ്സൺ ചേലക്കര, ഹരിഹരൻ ഒാട്ടുപാറ എന്നിവർ സംസാരിച്ചു. ജെയിൻ ജോസഫ് സ്വാഗതവും ലത്തീഫ് കാട്ടൂർ നന്ദിയും പറഞ്ഞു. സ്കൂൾ ശുചീകരണ തൊഴിലാളികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി തൃശൂർ: സർക്കാർ സ്കൂളുകളിൽ ശുചീകരണ തൊഴിലാളികളുടെ ഒഴിവിൽ അടിയന്തരമായി നിയമനം നടത്തണമെന്നും സ്വകാര്യ ഏജൻസികളെ ഏൽപിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. വിദ്യാലയങ്ങളിലെ ശുചീകരണവും പാചകവും സ്വകാര്യ ഏജൻസികളെ ഏൽപിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അസോസിയേഷൻ മുഖ്യമന്ത്രിയെ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story