Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.പി.എ.സി ലളിത...

കെ.പി.എ.സി ലളിത രാജിവെക്കണം -^സാംസ്​കാരിക ചേരി

text_fields
bookmark_border
കെ.പി.എ.സി ലളിത രാജിവെക്കണം --സാംസ്കാരിക ചേരി തൃശൂർ: സ്ത്രീപീഡനക്കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ ഔദ്യോഗിക വാഹനത്തിൽ ജയിലിൽ സന്ദർശിച്ച കെ.പി.എ.സി ലളിത കലാ-സാംസ്കാരിക ലോകത്തിന് അപമാനമാണെന്ന് സാംസ്കാരിക ചേരി അഭിപ്രായപ്പെട്ടു. സാംസ്കാരിക കേരളത്തിന് അപമാനകരവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അവർ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വി.എസ്. ഗിരീശൻ അധ്യക്ഷത വഹിച്ചു. കെ.വി. ഗണേഷ്, സുജാത ജനനേത്രി, വർഗീസ് തൊടുപറമ്പിൽ, എം. പ്രദീപൻ, ബൈജു ഗംഗാധരൻ, ഫ്രാൻസിസ് ചിറയത്ത്, ഹസീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story