Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുഴയോര ​ൈകയേറ്റം...

പുഴയോര ​ൈകയേറ്റം പരിശോധിക്കാൻ ഉദ്യോഗസ്ഥ സംഘമെത്തി

text_fields
bookmark_border
ചെറുതുരുത്തി: ദേശമംഗലം കറ്റുവട്ടൂരിൽ ഭാരതപ്പുഴയോരം വ്യക്തികൾ കൈയേറി ഇടിച്ച് നിരത്തിയ സംഭവത്തിൽ റവന്യൂ വകുപ്പി​െൻറ ഇടപെടൽ. ദേശമംഗലം വില്ലേജ് ഓഫിസർ ജയചന്ദ്ര​െൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കൈയേറ്റ പ്രദേശങ്ങൾ സന്ദർശിച്ചു. കൈയേറ്റമുണ്ടെന്ന് ബോധ്യപ്പെട്ട ഉദ്യോഗസ്ഥ സംഘം ഇത് സംബന്ധിച്ച് ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകും. വൻ തോതിൽ പുഴയോരം കൈയേറിയതായും പുഴ സംരക്ഷണത്തി​െൻറ ഭാഗമായി നട്ട ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ വെട്ടിയതായും സംഘം കണ്ടെത്തി. പൈങ്കുളത്ത് ഫർണിച്ചർ ഷോറൂം കത്തിനശിച്ചു ചെറുതുരുത്തി: പൈങ്കുളത്ത് ബി.ജെ.പി നേതാവി​െൻറ ഫർണിച്ചർ ഷോറൂം കത്തിനശിച്ച നിലയിൽ. ബി.ജെ.പി പാഞ്ഞാൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറും മുൻ പഞ്ചായത്തംഗവുമായ രാധാകൃഷ്ണ​െൻറ ഉടമസ്ഥതയിലുള്ള ചെഞ്ചേരി ഫർണിച്ചർ എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ ഇതുവഴി പോയ ഓട്ടോ ഡ്രൈവറാണ് സ്ഥാപനത്തിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഷൊർണൂരിൽനിന്ന് എത്തിയ അഗ്നിശമന സേനയാണ് തീ അണച്ചത്. പെട്രോൾ ഒഴിച്ച് സ്ഥാപനത്തിന് തീ ഇടുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story