Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല സഹോദയ വോളി:...

ജില്ല സഹോദയ വോളി: ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവന് ഇരട്ടക്കിരീടം

text_fields
bookmark_border
തൃപ്രയാർ: ജില്ല സി.ബി.എസ്.ഇ സഹോദയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവന് ഇരട്ടക്കിരീടം. ആൺകുട്ടികളുടെ വിഭാഗത്തിൽ കയ്പമംഗലം ഹിറ ഇംഗ്ലീഷ് സ്കൂൾ രണ്ടാമതെത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ തൃപ്രയാർ ലെമർ സ്കൂളിനാണ് രണ്ടാം സ്ഥാനം. ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 16 ടീമുകളാണ് പങ്കെടുത്തത്. ഇന്ത്യൻ വോളിബാൾ ടീം മുൻ കോച്ച് എസ്.ടി. ഹരിലാൽ ഉദ്ഘാടനം ചെയ്തു. തൃശൂർ സഹോദയ ട്രഷറർ അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് തോമസ് കാളിയങ്കര, സി.എസ്.എം സ്കൂൾ പി.ടി.എ പ്രസിഡൻറ് പി.എ. ഷൗക്കത്തലി, സി-.എം. നൗഷാദ്, വൈസ് പ്രിൻസിപ്പൽ നാദിറ ജാബിർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ നാട്ടിക പഞ്ചായത്ത് പ്രസിഡൻറ് പി. വിനു ട്രോഫി വിതരണം ചെയ്തു. ഗോകുലം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ടി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇടശ്ശേരി സി.എസ്.എം സെൻട്രൽ സ്കൂൾ ചെയർപേഴ്സൻ സഫിയ റഹ്മാൻ സംസാരിച്ചു. സി.എസ്.എം സ്കൂൾ പ്രിൻസിപ്പൽ ഡോ. എം. ദിനേശ് ബാബു സ്വാഗതവും ലെമർ സ്കൂൾ പ്രിൻസിപ്പൽ ലത രാജഗോപാൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story