Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരുനാളിന്​...

തിരുനാളിന്​ മുന്നോടിയായി മതേതര സംഗമം

text_fields
bookmark_border
ഇരിങ്ങാലക്കുട: ആനന്ദപുരം ചെറുപുഷ്പം ദേവാലയത്തിലെ തിരുനാളിന് കാഹളം മുഴക്കിക്കൊണ്ടുള്ള മതേതര സംഗമം കിഡ്നി ഫെഡറേഷൻ ഒാഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. ആനന്ദപുരം പ്രദേശത്തുള്ള വിവിധ ക്ഷേത്രങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ പെങ്കടുത്തു. വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപത്തിന് മുന്നിൽ മതനേതാക്കളും തിരുനാൾ കമ്മിറ്റി അംഗങ്ങളും കൽവിളക്ക് തെളിച്ച് സംഗമത്തിന് തുടക്കം കുറിച്ചു. ആനന്ദപുരം പള്ളി വികാരി ഫാ. ആൻഡ്രൂസ് ചെതലൻ അധ്യക്ഷത വഹിച്ചു. ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രം സെക്രട്ടറി വി. രാധാകൃഷ്ണൻ, തറക്കൽ ഭദ്രകാളി ക്ഷേത്രം പ്രസിഡൻറ് സോമനാഥൻ, പാവറട്ടി കുളങ്ങര ക്ഷേത്രം ട്രഷറർ സന്തോഷ്, ശിവക്ഷേത്രം പ്രസിഡൻറ് വിനീത് ഞാറ്റുവെട്ടി, രമേഷ് നാരായണൻ, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ വെച്ച് ഇടവകാംഗങ്ങൾ ഒപ്പുവെച്ച അവയവദാന സമ്മതപത്രം ഫാ. ഡേവിസ് ചിറമ്മലിന് സമർപ്പിച്ചു. പാർലമ​െൻററി പാർട്ടി ലീഡറെ മറികടന്ന് യോഗം; െഎ ഗ്രൂപ് ബഹിഷ്കരിച്ചു ഇരിങ്ങാലക്കുട: പാർലമ​െൻററി പാർട്ടി ലീഡർ പി.എ. അബ്ദുൽ ബഷീറിനെ അറിയിക്കാതെ പാർലമ​െൻററി സെക്രട്ടറി എം.ആർ. ഷാജു നഗരസഭയിലെ കോൺഗ്രസ് പാർലമ​െൻററി പാർട്ടി യോഗം വിളിച്ചതിനെച്ചൊല്ലി തർക്കം. ഇതിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിലിന് മുമ്പ് ബുധനാഴ്ച രാവിലെ ഒമ്പതിന് കോൺഗ്രസ് ഒാഫിസിൽ ചേർന്ന പാർലമ​െൻററി യോഗം െഎ ഗ്രൂപ് കൗൺസിലർമാർ ബഹിഷ്കരിച്ചു. പാർലമ​െൻററി പാർട്ടി ലീഡർ പി.എ. അബ്ദുൽ ബഷീർ, നഗരസഭ ഉപാധ്യക്ഷ രാജേശ്വരി ശിവരാമൻ നായർ, അബ്ദുല്ലക്കുട്ടി, ശ്രീജ സുരേഷ്, ജിനി എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. അബ്ദുൽ ബഷീറാണ് കഴിഞ്ഞ രണ്ട് വർഷമായി സ്ഥിരം പാർലമ​െൻറി പാർട്ടി യോഗങ്ങൾ വിളിച്ചുകൂട്ടിയിരുന്നത്. എന്നാൽ, സെക്രട്ടറി എന്ന നിലയിൽ തനിക്ക് അധികാരമുണ്ടെന്നാണ് എം.ആർ. ഷാജുവി​െൻറ പ്രതികരണം. നഗരസഭ ഭരണത്തിൽ ഗ്രൂപ്പുകൾ വീണ്ടും ശക്തമാകുന്നതി​െൻറ സൂചനകൾ വ്യക്തമായിത്തുടങ്ങിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story