Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊഞ്ഞനം ഹമീദിന്​...

പൊഞ്ഞനം ഹമീദിന്​ പുരസ്കാരം നൽകി

text_fields
bookmark_border
കൊടുങ്ങല്ലൂർ: അറബനമുട്ട്, ദഫ്മുട്ട് കലാകാരനായ പാടൂർ പരീത് ഗുരുക്കളുടെ അനുസ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം പൊഞ്ഞനം ഹമീദിന് സമർപ്പിച്ചു. സംസ്ഥാന മാപ്പിള കലാ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ നടത്തിയ പുരസ്കാര സമർപ്പണം ജില്ല പ്രസിഡൻറ് ഉമ്മർ പഴുവിൽ ഉദ്ഘാടനം ചെയ്തു. ഫർഹാൻ ഒരുമനയൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഷാജി കെ. അബ്ദു അധ്യക്ഷത വഹിച്ചു. നാസർ ഒരുമനയൂർ, റഉൗഫ് ചേറ്റുവ, ഹസൻ ചേറ്റുവ, നസീർ ചാലക്കുടി, റെബിൽ പാത്രകടവ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് കുടുംബസംഗമം കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വടക്കൻ മേഖല കുടുംബസംഗമം ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. കെ.എ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എൻ.കെ. സുധീർ, ഡി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് ടാജറ്റ്, ടി.എം. നാസർ, വി എം. മുഹ്യിദ്ദീൻ, വേണു വെണ്ണറ, പി.ബി. സുനീർ, കെ.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story