Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

തെരുവുനായ്ക്കളേ..കണ്ടുപഠിക്ക് അർജുനെ

text_fields
bookmark_border
സ്വന്തം ലേഖകൻ മാള: അലഞ്ഞുതിരിഞ്ഞ് കടിപിടികൂടി സ്കൂൾ വിട്ടുവരുന്ന കുട്ടികളെയും കടിച്ച് വർഗത്തിനാകെ ചീത്തപ്പേരുണ്ടാക്കുന്ന അലമ്പ് തെരുവുനായ്ക്കൾക്ക് ഇതാ ഒരു മാതൃക. ഇവ‍​െൻറ പേര് അർജുൻ. ഒമ്പത് വയസ്സ്. മാള സ്വദേശി ഓട്ടോ ഡ്രൈവർ പാറേക്കാട്ട് കുര്യാക്കോസാണ് ഉടമ. പത്രക്കാരനുവേണ്ടിയുള്ള നീണ്ട കാത്തിരിപ്പോടെയാണ് അർജു​െൻറ ദിവസം തുടങ്ങുന്നത്്. ഇതുവഴി പോകുന്നവരെ നിത്യം നിരീക്ഷിക്കുമെങ്കിലും ആരുമായും ചങ്ങാത്തമില്ല. പത്രം വീട്ടുമുറ്റത്ത് വീണാൽ അതു കടിച്ചെടുത്ത് ഉടമയെ ശബ്്ദമുണ്ടാക്കി വിളിച്ചുണർത്തും. പത്രം ഉടമ കൈയിലെടുത്താൽ മാത്രം പോരാ. നിവർത്തി വായിക്കാൻ തുടങ്ങിയെന്നറിഞ്ഞാലേ ഇവന് സമാധാനമാകൂ. പിന്നെയും കുറേ നിർബന്ധങ്ങളുണ്ടിവന്. ടൗണിൽനിന്ന് വീട്ടിലേക്ക് ഓട്ടോയുമായി വരുന്ന കുര്യാക്കോസിനെ വഴിയിലേ കാത്ത് നിൽകും. വാഹനത്തിനുള്ളിൽ ഉടമക്കൊപ്പം അൽപനേരം യാത്ര ചെയ്യണമെന്നത് ശീലമായിപ്പോയി. ബൈക്ക് സ്്റ്റാർട്ട് ചെയ്താൽ ചാടി പിറകിലിരിക്കും. വീട്ടുകാരെ സഹായിക്കാൻ സദാസന്നദ്ധനാണ് അർജുൻ. പച്ചക്കറി അരിയാനിരുന്നാൽ തന്നാലാവുന്ന വിധം അവൻ പല്ലുകൊണ്ട് മുറിച്ചിടും. ഇവൻ പല്ലുകൊണ്ട് അരിഞ്ഞിട്ടത് വീട്ടുകാർ എടുക്കില്ലെന്നത് വേറെകാര്യം. വേണ്ടിവന്നാൽ നാളികേരവും പൊതിച്ചു നൽകും. ഒമ്പത് വയസ്സിൽ ഇതൊക്കെ ചെയ്യാനുള്ള പക്വത തനിക്കുണ്ടെന്ന ഭാവമാണ് സദാ മുഖത്ത്. കുട്ടിയായിരിക്കെയാണ് ഇവനെ കുര്യാക്കോസിന് കിട്ടുന്നത്. ഇവ‍​െൻറ രീതികൾ കാണാൻ പലരും ഈ വീട്ടിലെത്തുന്നുണ്ട്. ഇതെല്ലാം കണ്ടാൽ തെരുവുനായ്ക്കൾ ഈ വർഗത്തിൽ തന്നെയുള്ളതാണോ എന്ന് ആരും സംശയിച്ചുപോകും.
Show Full Article
TAGS:LOCAL NEWS 
Next Story