Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെരുവ്​ നായ്​ക്കളുടെ...

തെരുവ്​ നായ്​ക്കളുടെ നഗരമായി കുന്നംകുളം

text_fields
bookmark_border
കുന്നംകുളം: നഗരത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. പകലും രാത്രിയും നായ്ക്കൾ കൂട്ടത്തോടെ അലയുന്നത് മൂലം വഴിയാത്രക്കാർ ഭീതിയിലാണ്. ബസ്സ്റ്റാൻഡിലും പരിസരത്തുമാണ് അലയുന്നത്. സി ഷേപ്പ്, ബസ്സ്റ്റാൻഡ്, ഗുരുവായൂർ റോഡ്, താലൂക്ക് ആശുപത്രി, ഗവ. ബോയ്സ് ഹൈസ്കൂൾ തുടങ്ങിയ കെട്ടിടങ്ങളാണ് നായ്ക്കളുടെ പ്രധാനകേന്ദ്രം. വൈകുന്നേരങ്ങളിൽ കുന്നുകൂടുന്ന മാലിന്യക്കൂമ്പാരം ലക്ഷ്യമാക്കിയാണ് ഇവ ഇറങ്ങുന്നത്. തെരുവുനായ്ക്കളെ പിടികൂടാൻ നഗരസഭയോ അധികാരികളോ തയാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്. പിടികൂടി വന്ധ്യംകരിക്കാൻ പോലും അധികാരികൾ മടി കാണിക്കുകയാണ്. പട്ടാപ്പകൽ സ്കൂൾ വിദ്യാർഥികളെ പിന്തുടർന്ന് ആക്രമിക്കാൻ വരുന്ന പതിവ് തുടരുന്നുണ്ട്. അപകടം സംഭവിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന അധികാരികളുടെ നിലപാട് മാറണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story