Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.ജെ.പി വ്യാജ രസീത്...

ബി.ജെ.പി വ്യാജ രസീത് വിവാദം; പ്രവർത്തകർ സി.പി.എമ്മിലേക്ക്

text_fields
bookmark_border
വടകര: വ്യാജ രസീത് വിഷയം പുറത്തറിയിച്ചെന്ന് ആരോപിച്ച് കൈയേറ്റത്തിനിരയായ ബി.ജെ.പി മയ്യന്നൂർ ബൂത്ത് പ്രസിഡൻറ് ടി. ശശികുമാറുൾപ്പെടെയുള്ളവർ സി.പി.എമ്മിൽ ചേർന്നു. എം.എച്ച്.ഇ.എസ് കോളജ് (മലബാർ ഹയർ എജുേക്കഷണൽ സൊസൈാറ്റി) അധ്യാപകനായിരുന്ന ശശികുമാർ വ്യാജ രസീത് മാധ്യമങ്ങൾക്ക് ൈകമാറിയെന്നാണ് ബി.ജെ.പി ആക്ഷേപം. കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ കൗൺസിലി​െൻറ നടത്തിപ്പിനായി പണം പിരിക്കുന്നതി​െൻറ മറവിൽ ഒരു വിഭാഗം നേതാക്കൾ വ്യാജ രസീത് ഉപയോഗിച്ച വിഷയം പാർട്ടിക്കുള്ളിൽ ഏറെ ചർച്ചയായിരുന്നു. വടകരയിലെ പ്രസിലാണ് വ്യജ രസീത് അച്ചടിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ആയഞ്ചേരി മംഗലാട് നടന്ന സി.പി.എം സ്വീകരണയോഗത്തിൽ പങ്കെടുത്താണ് പുതിയ രാഷ്ട്രീയം പ്രഖ്യാപിച്ചത്. ആർ.എസ്.എസ് മുൻ മണ്ഡലം കാര്യവാഹ് കക്കോട്ട്കണ്ടി മോഹൻദാസും കുടുംബവും എളോടി മലയിൽ പൊക്കൻ എന്നിവരാണ് സി.പി.എമ്മി‍​െൻറ ഭാഗമായത്. ശശികുമാർ നേരത്തെ തന്നെ ബി.ജെ.പി പ്രാഥമിക അംഗത്വത്തിൽ നിന്നു രാജിവെച്ചിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്ന് കാണിച്ച് ജില്ല, സംസ്ഥാന നേതൃത്വത്തിന് കത്തുനൽകിയിട്ടും അനുകൂല മറുപടിയോ അന്വേഷണമോ നടക്കാത്ത സാഹചര്യത്തിലായിരുന്നു രാജി. നാലുവർഷമായി ബി.ജെ.പി പ്രവർത്തകനായും രണ്ടുവർഷമായി ബൂത്ത് പ്രസിഡൻറായും പ്രവർത്തിച്ച തനിക്ക് ബി.ജെ.പിയിലുള്ള പ്രതീക്ഷ പൂർണമായി നഷ്ടപ്പെട്ടെന്ന് ശശികുമാർ പറഞ്ഞു. വ്യാജ രസീത് ഉപയോഗിച്ചാണ് എം.എച്ച്.ഇ.എസ് കോളജിൽ നിന്നുൾപ്പെടെ പണപ്പിരിവ് നടത്തിയത്. മാധ്യമങ്ങൾക്കുൾപ്പെടെ ലഭിച്ച രസീതുകളിലൊന്ന് ഈ കോളജിേൻറതായിരുന്നു. ഇതേകുറിച്ച് അന്വേഷിക്കാനെത്തിയ ബി.ജെ.പി കുറ്റ്യാടി മണ്ഡലം നേതാക്കൾ ശശികുമാറിനെ ൈകയേറ്റം ചെയ്ത സംഭവം ഏറെ വിവാദമായി. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തു. ഇതോടെ, എം.എച്ച്.ഇ.എസ് കോളജിൽ നിന്ന് ശശികുമാറിനെ സസ്പ​െൻറ് ചെയ്തിരിക്കയാണ്. ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കളുടെ സമ്മർദ ഫലമായാണ് കോളജ് അധികൃതർ സസ്പെൻഷൻ പിൻവലിക്കാത്തതെന്ന് ആരോപണമുയരുന്നുണ്ട്. മയ്യന്നൂർ ബൂത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്നു ശശികുമാറിനെ നേരത്തെ ബി.ജെ.പി നേതൃത്വം പുറത്താക്കിയിരുന്നു. വ്യാജ രസീത് വിഷയം ഉയർത്തിപ്പിടിച്ച് നിരവധി നേതാക്കൾ ബി.ജെ.പി.ക്കകത്ത് അഴിമതിക്കെതിരായ ചർച്ചകൾ ഉയർത്തിക്കൊണ്ടുവന്നിരുന്നു. എന്നാൽ, നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story