Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൈക്കിൾ ദിനാചരണം:...

സൈക്കിൾ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം 22ന് ചാലക്കുടിയിൽ

text_fields
bookmark_border
ചാലക്കുടി: എനർജി കൺസർവേഷൻ സൊസൈറ്റിയുടെയും 'മിണ്ടാനും പറയാനും' വാട്സ്ആപ്പ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ നടത്തുന്ന ദേശീയ സൈക്കിൾ ദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം 22ന് നടത്തും. 10ന് 500 പേർ പങ്കെടുക്കുന്ന സൈക്കിൾ റാലി സൗത് ജങ്ഷൻ മേൽപാലത്തിന് താഴെനിന്ന് ആരംഭിക്കും. ബി.ഡി. ദേവസി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. നഗരസഭ കൗൺസിലർ വി.ജെ. ജോജി ജാഥാ ക്യാപ്റ്റനായിരിക്കും. 11ന് നടക്കുന്ന പൊതുസമ്മേളനവും സമാദരണ സദസ്സും നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി സി.എസ്. ഷാഹുൽ ഹമീദ് മുഖ്യാതിഥിയായിരിക്കും. എനർജി കൺസർവേഷൻ സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് പ്രഫ. വി.കെ. ദാമോദരൻ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story