Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോളി ഗ്രേസ് ഗ്രൂപ്​...

ഹോളി ഗ്രേസ് ഗ്രൂപ്​ കൊടൈ ബിസിനസ്​ സ്​കൂളുമായി ധാരണ

text_fields
bookmark_border
മാള: ഹോളി ഗ്രേസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും കൊടൈ ഇൻറർ നാഷനൽ ബിസിനസ് സ്കൂളും ചേർന്ന് വിദ്യാഭ്യാസ മേഖലയിൽ കോഴ്സുകൾ നടത്താൻ ധാരണാപത്രം ഒപ്പുവെച്ചു. അന്തർദേശീയ സർവകലാശാലകളുമായി സഹകരിച്ച് ആർട്സ് ആൻഡ് സയൻസ്, മാനേജ്മ​െൻറ് മേഖലകളിൽ വിവിധ തരം കോഴ്സുകൾ നടത്താനും ധാരണയായി. ഹോളി ഗ്രേസ് ഗ്രൂപ്പിന് വേണ്ടി ഹോളി ഗ്രേസ് അക്കാദമി ഓഫ് എൻജിനീയറിങ് ചെയർമാൻ സാനി എടാട്ടുകാരൻ, കൊടൈ ഇൻറർനാഷനൽ ബിസിനസ് സ്കൂൾ ചെയർമാൻ പ്രദീപ് അലക്സാണ്ടർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഹോളി ഗ്രേസ് എം.ബി.എ ചെയർമാൻ വക്കച്ചൻ താക്കോൽകാരൻ, എം.ബി.എ കോളജ് ഡയറക്ടർ ഡോ. ജോജി ചന്ദ്രൻ, എം.ബി.എ കോളജ് സെക്രട്ടറി കെ.ടി. ബെന്നി, സി.ബി.എസ്.ഇ സ്കൂൾ ചെയർമാൻ ജോസ് കണ്ണമ്പിള്ളി, എൻജിനീയറിങ് കോളജ് സെക്രട്ടറി ബെന്നി ജോൺ അയിനിക്കൽ. ഹോളി ഗ്രേസ് ഗ്രൂപ് ചീഫ് അഡ്വൈസർ ഡോ. എം. അബ്ദുസ്സലാം, ഹോളി ഗ്രേസ് ഗ്രൂപ് സി.ഇ.ഒ പ്രഫ. കെ. രവീന്ദ്രനാഥ് എന്നിവർ സന്നിഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story