Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒറ്റക്ക്​...

ഒറ്റക്ക്​ താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളി

text_fields
bookmark_border
ചേലക്കര: ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തി വീടിന് സമീപം ചാക്കിൽകെട്ടി തള്ളി. പുലാക്കോട് ഒടുവത്തൊടി പരേതനായ ചന്ദ്രശേഖരനെഴുത്തച്ഛ​െൻറ ഭാര്യ കല്യാണിയമ്മയുടെ (70) മൃതദേഹമാണ് പുലാക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് ബുധനാഴ്ച രാവിലെ കണ്ടത്. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ദുർഗന്ധത്തോടെ ഈച്ച പൊതിഞ്ഞ ചണച്ചാക്ക് സമീപത്തെ സ്ത്രീയുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാരെ കൂട്ടി ചാക്ക് അഴിച്ചപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ കാലുകളും കൈകളും പുറത്തുകണ്ടു. സ്ഥലത്തെത്തിയ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ കുന്നംകുളം ഡിവൈ.എസ്.പി വിശ്വംഭരൻ, സയൻറിഫിക് ഓഫിസർ ഡോ. വി. അനി , ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. മൃതദേഹത്തോടൊപ്പം വെപ്പുപല്ല് മൊബൈൽ എന്നിവയുമുണ്ടായിരുന്നു. എന്നാൽ, കൈയിലെ വളകളും മാലയും കമ്മലും അടക്കം ആറു പവൻ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസ് നായ മണം പിടിച്ച് 200 മീറ്റർ അകലെയുള്ള കല്യാണിയമ്മയുടെ വീടിന് പിറകിലെ പറമ്പുവരെ എത്തി. കഴിഞ്ഞ മാസം 18ന് ഉച്ചമുതൽ കല്യാണിയമ്മയെ കാണാതായിരുന്നു. ക്ഷേത്രങ്ങളിൽ എവിടെയെങ്കിലും പോയിരിക്കാമെന്നാണ് അയൽക്കാരും സമീപം താമസിക്കുന്ന മകൻ ശരവണനും കരുതിയത്. കാണാതായ ദിവസം രാവിലെ 11ഒാടെ ചോറുണ്ണാൻ ശരവണ​െൻറ വീട്ടിൽനിന്ന് കറി വാങ്ങി വന്നിരുന്നു. എന്നാൽ, പൊലീസ് പരിശോധനയിൽ വീട്ടിൽ ഭക്ഷണം വിളമ്പി വെച്ച നിലയിലായിരുന്നു . ഇവരെ പിന്നീട് ആരും കണ്ടിട്ടില്ല . മുറിയിൽ രക്തം കണ്ടെത്തിയതിനാൽ വീടിനുള്ളിൽ കൊല നടന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. മറ്റൊരു മകൻ: ശിവദാസൻ. മരുമക്കൾ: സുഭദ്ര, ശൈലജ.
Show Full Article
TAGS:LOCAL NEWS 
Next Story