Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅക്കരപറ്റാൻ...

അക്കരപറ്റാൻ പെടാപ്പാട്​; കാൽനടക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് നഗര ഗതാഗതം

text_fields
bookmark_border
തൃശൂർ: വാഹനങ്ങളുടെയും യാത്രക്കാരുടെയും തിരക്കേറിയ തൃശൂർ നഗരത്തിൽ കാൽനടക്കാർക്ക് അഗ്നിപരീക്ഷ. തിരക്ക് പാരമ്യത്തിലായതോടെ കാല്‍നടക്കാരുടെ ദുരിതം പ്രതിദിനം ഉയരുകയാണ്. സീബ്രാലൈനിലൂടെ പോലും സുഖമമായി റോഡ് മുറിച്ചുകടക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം പതിവായി. എം.ഒ റോഡ് കാല്‍നടക്കാര്‍ക്ക് ദുരിതപര്‍വമാണ് സമ്മാനിക്കുന്നത്. നൂറുമീറ്റര്‍ പരിധിയില്‍ രണ്ട് സീബ്രാലൈനുകള്‍ ഉണ്ടെങ്കിലും യാത്രികര്‍ സ്വയം ട്രാഫിക് പൊലീസായാലേ റോഡ് കുറുകെ കടക്കാനാകൂ. വരുന്നതിലേറെയും ബസുകളായതിനാല്‍ പ്രായമായവര്‍ക്ക് മറ്റുള്ളവരുടെ സഹായം തേടുകയേ നിവൃത്തിയുള്ളൂ. തെക്കേ ഗോപുരനടയിൽനിന്ന് കോര്‍പറേഷൻ ഓഫിസിലേക്കുള്ള റോഡിൽ സീബ്രാലൈനും ഇവിടെ ഹോംഗാർഡും ഉണ്ട്. സമീപത്തേക്ക് നീങ്ങി കോർപറേഷന് മുൻവശത്ത് പൊലീസി​െൻറ സേവനമുണ്ടെങ്കിലും അപകടങ്ങൾക്ക് ഒരു കുറവുമില്ല. ഇവിടെയാണ് ഒരാഴ്ചക്കിടെ കാൽനടക്കാരായ മൂന്നുപേർ അപകടത്തിൽപെട്ടതും ശരീരത്തിലൂടെ ബസ് കയറി വീട്ടമ്മ മരിച്ചതും. വാഹനങ്ങൾക്കിടയിലൂടെ ഭാഗ്യപരീക്ഷണം നടത്തിയാണ് പലരും മറുവശത്തെത്തുന്നത്. സ്വരാജ് റൗണ്ടില്‍ വാഹനങ്ങളുടെ അമിത വേഗമാണ് വില്ലൻ. ബൈക്കുകളും കാറുകളും ചീറിപ്പായുന്ന ഇവിടെ മറുവശം കടക്കുകയെന്നത് സാഹസമാണ്. നിരവധി അപകടം സംഭവിച്ചിട്ടും അമിതവേഗം നിയന്ത്രിക്കാന്‍ നടപടിയില്ല. നായ്ക്കനാലില്‍ ട്രാഫിക് സിഗ്നല്‍ ഉള്ളതുകൊണ്ട് കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടില്ല. അതേസമയം, നഗരത്തിന് കിഴക്കും തെക്കും രണ്ട് സബ്വേകളുണ്ടായിട്ടും കാല്‍നടക്കാര്‍ക്ക് ദുരിതമാണ്. സബ്വേകൾ ഉപയോഗിക്കുന്നതിൽ കാൽനടക്കാർക്കും അമാന്തമുണ്ട്. കൃത്യമായ സുരക്ഷ സംവിധാനങ്ങളില്ലാത്തതിനാൽ സ്ത്രീകൾ അടക്കം സബ്വേകൾ ഉപയോഗപ്പെടുത്തുന്നില്ല. നഗരസംവിധാനവും കാൽനടക്കാർക്ക് അനുയോജ്യമല്ല. നടപ്പാതകൾ കച്ചവടസ്ഥാപനങ്ങൾ കൈയേറിയിരിക്കുകയാണ്. ചിലയിടങ്ങൾ വഴിയോര കച്ചവടക്കാരുടെ കുത്തകയാണ്. പാതയോരങ്ങളിൽ അനധികൃത വാഹനപാർക്കിങ് വ്യാപകമാണ്. നഗരത്തിന് കൃത്യമായ ഗതാഗതനയം ഒരുക്കാതെ കാര്യങ്ങൾ എങ്ങുമെത്താത്ത സാഹചര്യമാണുള്ളത്. കാല്‍നട സൗഹൃദ പദ്ധതി കടലാസില്‍ തൃശൂര്‍: സാംസ്കാരിക നഗരിയിലെ കാല്‍നട സൗഹൃദ പദ്ധതി കടലാസിലൊതുങ്ങി. നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആൻഡ് റിസര്‍ച് സ​െൻററി​െൻറ (നാറ്റ്പാക്) നേതൃത്വത്തില്‍ ആവിഷ്കരിച്ച പെഡസ്ട്രിയൽ ഫ്രണ്ട്ലി അര്‍ബണ്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനം പോലും എങ്ങുമെത്തിയില്ല. 2014ല്‍ പദ്ധതിക്കായി സര്‍വേ നടത്തിയിരുന്നു. റിപ്പോര്‍ട്ട് അധികാരികള്‍ക്ക് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് നാറ്റ്പാക് ശില്‍പശാല നടത്തിയതല്ലാതെ കോർപറേഷൻ തുടര്‍ നടപടി സ്വീകരിച്ചില്ല. പുതിയ ഭരണസമിതി അധികാരത്തില്‍ വന്ന ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ പോലും തയാറായിട്ടില്ല. റെയില്‍വേ സ്റ്റേഷന്‍, ശക്തന്‍ ബസ് സ്റ്റാൻഡ്, വടക്കെ സ്റ്റാൻഡ് തുടങ്ങിയ പൊതുയാത്ര കേന്ദ്രങ്ങളെ പ്രധാന റോഡുകളുമായി ബന്ധിപ്പിച്ച വികസനമാണ് നാറ്റ്പാക് വിഭാവനം ചെയ്തത്. റെയില്‍വേ സ്റ്റേഷനില്‍നിന്നും കെ.എസ്.ആര്‍.ടി.സി അടക്കം ബസ് സ്റ്റാൻഡുകളില്‍നിന്നും എലിവേറ്റഡ് സ്കൈ വേകള്‍, നിലവില്‍ പ്രയോജനപ്പെടാതെ കിടക്കുന്ന സബ്വേകള്‍ ഉപയോഗപ്പെടുത്തുക, ആവശ്യമായ സ്ഥലങ്ങളില്‍ സബ്വേ നിര്‍മിക്കുക, കാല്‍നടക്കാര്‍ കൂടുതലുള്ള റോഡുകളിൽ സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്നു ലക്ഷ്യം.1.8 കിലോമീറ്ററുള്ള സ്വരാജ്റൗണ്ടിലെ ഇന്നര്‍റോഡില്‍ ഉപയോഗിക്കാതെ കിടക്കുന്ന കാല്‍നടപ്പാതയുടെ ശാസ്ത്രീയ വിന്യാസവും പദ്ധതിയിലുണ്ടായിരുന്നു. ഇതി​െൻറ ഭാഗമായി നാറ്റ്പാക് നഗരത്തില്‍ സര്‍വേ നടത്തിയിരുന്നു. തിരക്കേറിയ ഭാഗങ്ങളില്‍ വിവിധ സമയങ്ങളിലെ കാല്‍നടക്കാരുടെ കണക്ക് സര്‍വേയിലൂടെ എടുത്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story