Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളം ബസ്​...

കുന്നംകുളം ബസ്​ ടെർമിനൽ: ഡിസംബറിൽ നിർമാണം തുടങ്ങാൻ സാധ്യത

text_fields
bookmark_border
കുന്നംകുളം: 15 വർഷം മുമ്പ് തുടക്കമിട്ട നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബസ്സ്റ്റാൻഡ് നിർമാണത്തിന് ചിറക് വിരിയുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഡിസംബറിൽ നിർമാണപ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് നഗരസഭ അധികൃതരുടെ കണക്കുകൂട്ടൽ. 43,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ആധുനിക രീതിയിൽ ബസ് ടെർമിനൽ നിർമിക്കുന്നത്. പൊതുമരാമത്ത് പണികൾക്ക് 3.25 കോടിയും മേൽക്കൂര നിർമാണത്തിന് 4.44 കോടിയുമാണ് കണക്കാക്കുന്നത്. വ്യാപാര സമുച്ചയത്തിന് 1.7 കോടി െചലവഴിക്കും. മൂന്ന് നിലകളിലായാണ് കെട്ടിടം നിർമിക്കുക. വ്യാപാര സമുച്ചയത്തിന് 44 മുറികളും കൺവെൻഷൻ ഹാളും ഉണ്ടാകും. പ്രവേശന കവാടത്തിന് 34.26 ലക്ഷവും െചലവാക്കും. മഴവെള്ള സംഭരണി ഉൾപ്പെടെ ആധുനിക സംവിധാനങ്ങളും ഉറപ്പാക്കുന്നുണ്ട്. നികുതി ഉൾപ്പെടെ 13 കോടി രൂപ വായ്പ എടുത്താണ് നിർമാണം. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് ടൗൺ പ്ലാനർ, ചീഫ് എൻജിനീയർ എന്നിവരുടെ അനുമതികളാണ് ലഭിക്കാനുള്ളത്. 800 ചതുരശ്ര അടിയിൽ സ്ത്രീകൾക്കായുള്ള വിശ്രമ കേന്ദ്രവും എട്ട് ശുചിമുറികളും ഉണ്ടാകും. നാലിടത്തായി ലഘു ഭക്ഷണശാലക്ക് സ്ഥലം ഒരുക്കും. 14 ഹ്രസ്വദൂര ബസുകൾക്കും 14 ദീർഘദൂര ബസുകൾക്കും ഒരേസമയം വന്നുപോകുന്നതിനുള്ള സൗകര്യമാണ് ഉണ്ടാക്കുക. തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ ആർക്കിടെക്ചറൽ വിഭാഗം മേധാവി ഡോ. പി. േജ്യാത്സ്ന റാഫേലി​െൻറ നേതൃത്വത്തിലാണ് രൂപകൽപനയും അടങ്കലും തയാറാക്കിയത്. 'സംസ്ഥാന ഹൈവേകൾ നാലുവരിയിൽ നിർമിക്കണം' കുന്നംകുളം: നിർമാണം ആരംഭിക്കുന്ന സംസ്ഥാന ഹൈവേകൾ നാലുവരിയിൽ വേണമെന്ന് സംസ്ഥാന റെയിൽവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറിയ പശ്ചാത്തലത്തിൽ തീരദേശ, മലയോര പാതകൾ രണ്ടുവരിയിൽ നിർമിക്കുന്നത് അപര്യാപ്തമാണ്. സ്ഥലം ഏറ്റെടുക്കാതെ ഹൈവേ നിർമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കുപ്പിക്കഴുത്ത് മോഡൽ റോഡ് നിർമാണം ഒഴിവാക്കി ദീർഘവീക്ഷണത്തോടുകൂടിയ പദ്ധതി നടപ്പാക്കണം. നാലുവരിപ്പാതക്ക് ഡിവൈഡറും നടപ്പാതയും ഉൾപ്പെടെ 19 മീറ്റർ വീതിയാണ് വേണ്ടതെന്നും വിലയിരുത്തി. കമ്മിറ്റി ചെയർമാൻ വർഗീസ് നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. ഇ.പി. ഖമറുദ്ദീൻ, സെബാസ്റ്റ്യൻ ചൂണ്ടൽ, കെ.എം. ചേറു, വി.എൽ. ജോയ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story