Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവ്...

കഞ്ചാവ് വില്‍പനയെകുറിച്ച് പരാതിപ്പെട്ടവരെ വധിക്കാൻ ശ്രമിച്ച കേസ്​: പ്രതികൾക്ക്​ അഞ്ചുവര്‍ഷം തടവ്

text_fields
bookmark_border
ചാവക്കാട്: കഞ്ചാവ് വില്‍പനയെ കുറിച്ച് പരാതി നല്‍കിയ വൈരാഗ്യത്തില്‍ യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേർക്ക് അഞ്ചുവര്‍ഷം തടവ്. പാടൂര്‍ മമ്മസ്രായില്ലത്ത് സിയാദ്(19), ചക്കംകണ്ടം കരുമത്തില്‍ ദീപക്(19), ചക്കംകണ്ടം മരോട്ടിക്കല്‍ സഹില്‍ (താബു -19) എന്നിവരെയാണ് ചാവക്കാട് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. ആക്രമണത്തിനിരയായ ചക്കംകണ്ടം കറുത്തേടത്ത് വിജയ​െൻറ മകന്‍ വിജീഷ് (25), ബന്ധു ചക്കംകണ്ടം കറുത്തേടത്ത് അശോക​െൻറ മകന്‍ നന്ദന്‍ (22) എന്നിവര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. നഷ്ടപരിഹാരത്തുക നല്‍കിയില്ലെങ്കില്‍ ആറ് മാസം അധികതടവ് അനുഭവിക്കണം. 2015 ഡിസംബര്‍ 26ന് രാത്രി 9.30നാണ് കേസിനാസ്പദ സംഭവം. ചക്കംകണ്ടം രാമംകുളങ്ങര ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ മടങ്ങുകയായിരുന്ന വിജീഷിനെയും നന്ദനെയും വാഹനം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ചക്കംകണ്ടം രാമംകുളങ്ങര ക്ഷേത്ര പരിസരത്ത് പ്രതികള്‍ കഞ്ചാവ് വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് വിജീഷ് ക്ഷേത്ര ഭരണസമിതിക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന് ക്ഷേത്ര ഭരണസമിതിയും മാതൃസമിതിയും ചാവക്കാട് പൊലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് സംഭവദിവസം രാവിലെ ക്ഷേത്രപരിസരത്തുനിന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതി​െൻറ വൈരാഗ്യത്തിലാണ് വിജീഷിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ. ചാവക്കാട് എസ്.ഐ എം.കെ. രമേഷ് പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കിയ കേസില്‍ അന്നത്തെ സി.ഐ ആയിരുന്ന എ.ജെ. ജോണ്‍സനാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലും പാവറട്ടി െപാലീസിലും കഞ്ചാവ് വില്‍പനക്ക് കേസുണ്ട്. കൃത്യത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളെ പിടികൂടുന്നതിന് എസ്.ഐ എം.കെ. രമേഷ്, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചിരുന്നു. സംഭവം കഴിഞ്ഞ് രണ്ട് മാസത്തിനുശേഷമാണ് കേസിലെ ഒന്നാംപ്രതി സിയാദിനെ പൊലീസ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പിടികൂടിയത്. തുടര്‍ന്ന് മറ്റ് രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story