Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറെയിൽവേയിൽ സുരക്ഷക്ക്​ ...

റെയിൽവേയിൽ സുരക്ഷക്ക്​ ഉൗന്നൽ

text_fields
bookmark_border
തൃശൂർ: യാത്രാ സുരക്ഷക്ക് ഉൗന്നൽ നൽകാൻ റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലോഹാനി നിർദേശം നൽകി. അറ്റകുറ്റപ്പണി നടത്തിയശേഷം ട്രെയിനുകൾ ഒാടിച്ചാൽ മതിയെന്നും അദ്ദേഹം റെയിൽവേ ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞു. പാളങ്ങളിൽ തകരാർ കണ്ടെത്തിയാൽ ഗതാഗതത്തിന് ഉടൻ നിയന്ത്രണം ഏർെപ്പടുത്തി ൈകയോടെ അറ്റകുറ്റപ്പണി നടത്തണം. ട്രെയിൻ പാളം തെറ്റൽ തുടർക്കഥയാവുകയും നിരവധി പേർ മരിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇൗ ഉത്തരവ്. അടുത്തിടെ ഉത്തരേന്ത്യയിൽ ഒരു ദിവസം മൂന്നിടത്ത് ട്രെയിൻ പാളം തെറ്റിയിരുന്നു. തുടർച്ചയായ അപകടങ്ങൾ റെയിൽവേയുടെ പ്രതിഛായ തകർെത്തന്നും ഇത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണമന്നും ചെയർമാൻ ജീവനക്കാർക്കയച്ച സന്ദേശത്തിൽ പറഞ്ഞു. ഇതേതുടർന്ന് അറ്റകുറ്റപ്പണി ആവശ്യമുള്ള ഭാഗത്തിനു സമീപത്തെ സ്റ്റേഷനുകൾക്കിടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ഇക്കാര്യം യാത്രക്കാരെ മുൻകൂട്ടി അറിയിക്കാൻ കഴിയില്ലെന്നാണ് റെയിൽവേയുടെ നിലപാട്. അതിനിടെ, സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ പാളം തകരാറിലാണെന്നും യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തണമെന്നുമാണ് എൻജിനീയറിങ് വിഭാഗം നൽകിയ റിപ്പോർട്ട്. ഇതി​െൻറ അടിസ്ഥാനത്തിൽ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ അറ്റകുറ്റപ്പണി തുടങ്ങി. പണി നടക്കുന്നിടത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ ചുരുങ്ങിയത് അടുത്ത രണ്ടു മാസമെങ്കിലും ട്രെയിനുകൾ വൈകിയോടുമെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. രാവിലെയും ഉച്ചക്കുശേഷവുമായി അറ്റകുറ്റപ്പണിക്ക് രണ്ടു മണിക്കൂർ കിട്ടും വിധം ഗതാഗതം നിയന്ത്രിക്കാനാണ് തീരുമാനം. ഇങ്ങനെ സമയം ക്രമീകരിച്ചാവും പുതിയ ടൈംടേബിൾ -റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story