Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരണകൂടങ്ങളെ...

ഭരണകൂടങ്ങളെ തിരുത്തേണ്ടത്​ തൊഴിലാളികൾ ^സുബ്രഹ്മണി അറുമുഖം

text_fields
bookmark_border
ഭരണകൂടങ്ങളെ തിരുത്തേണ്ടത് തൊഴിലാളികൾ -സുബ്രഹ്മണി അറുമുഖം തൃശൂർ: ഭരണകൂടങ്ങളെ തിരുത്താൻ തൊഴിലാളികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് എഫ്.െഎ.ടി.യു ദേശീയ പ്രസിഡൻറ് സുബ്രഹ്മണി അറുമുഖം പ്രസ്താവിച്ചു. മോദി സർക്കാർ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങൾ തുടരുകയാെണന്നും കോൺഗ്രസ് സർക്കാറും ബി.ജെ.പി സർക്കാറും തമ്മിൽ കാര്യമായ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. എഫ്.െഎ.ടി.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തി​െൻറ ഭരണഘടന പൊളിെച്ചഴുതാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി അമേരിക്കൻ സാമ്രാജ്യത്വത്തി​െൻറയും മുതലാളിത്തത്തി​െൻറയും താൽപര്യങ്ങൾക്കനുസരിച്ച് രാജ്യത്തെ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുകയാണ്. തൊഴിലാളിദ്രോഹ നയങ്ങളും നടപടികളുമായാണ് മോദി സർക്കാർ മുന്നോട്ടുപോകുന്നത്. വൻകിട കോർപറേറ്റുകൾക്കും വിദേശ നിക്ഷേപകർക്കും സഹായകമായാണ് നിയമങ്ങൾ മാറ്റുന്നത്. രാജ്യത്ത് ജനജീവിതം ദുസ്സഹമായി. പെേട്രാളിനും പച്ചക്കറിക്കും പലവ്യഞ്ജനത്തിനും വരെ തീവില. മോദിയുടെ വാഗ്ദാനങ്ങൾ പാഴായി. പാർലമ​െൻറിലും പൊതുവേദിയിലും വായ തുറക്കുന്നില്ല. പകരം മാസത്തിലൊരിക്കൽ റേഡിയോയിലാണ് സംസാരിക്കുന്നത്. ജനങ്ങളുടെ ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുകയാണ് മോദി. രാജ്യത്ത് പശുവിനുള്ള വിലപോലും മനുഷ്യന് ലഭിക്കുന്നില്ല. പശുവിനെ കൊണ്ടുനടക്കുന്നവരെ തെരുവിലിട്ട് തല്ലിക്കൊല്ലുന്നു. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെയും നിലപാടെടുക്കുന്നവരെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. വിദ്യാർഥികളെപോലും വെറുെത വിടുന്നില്ല. എതിർ ശബ്ദമുയർത്തുന്ന എഴുത്തുകാരെയും പത്രപ്രവർത്തകരെയും അരുംകൊല ചെയ്യുന്നു -അദ്ദേഹം പറഞ്ഞു. തൊഴിൽ നിയമ ഭേദഗതികളിലൂടെ തൊഴിലാളി സംഘടനകളെ അപ്രസക്തമാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം കുറ്റപ്പെടുത്തി. മുതലാളിമാരുടെ ലാഭം മാത്രമാണ് മോദിയുടെ ലക്ഷ്യം. യൂനിയനുകൾ രൂപവത്കരിക്കുന്നതും തൊഴിലാളികളെ സംഘടിപ്പിക്കുന്നതും നിയമ ഭേദഗതിയിലൂടെ വിലക്കുന്നു. അവകാശ സമരങ്ങൾ പോലും പാടിെല്ലന്ന് പറയുന്നു. എന്നാൽ, ഇതിനെതിരെ ഇടത് സംഘടനകൾപോലും ശക്തമായ നിലപാടെടുക്കുന്നില്ല -അദ്ദേഹം കുറ്റപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story