Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരതപ്പുഴയോരത്ത്​ വൻ...

ഭാരതപ്പുഴയോരത്ത്​ വൻ കൈയേറ്റം; ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ വെട്ടി

text_fields
bookmark_border
ചെറുതുരുത്തി: ദേശമംഗലം കറ്റുവട്ടൂരിൽ ഭാരതപ്പുഴയോരത്തെ ഒന്നര ഏക്കർ സ്ഥലം വ്യക്തികൾ കൈയേറി ഇടിച്ച് നിരത്തി. പുഴ സംരക്ഷണത്തി​െൻറ ഭാഗമായി വിദ്യാർഥികളും പരിസ്ഥിതി സ്നേഹികളും നട്ട് സംരക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ വെട്ടി വിറ്റു. മരങ്ങളുടെ കടഭാഗങ്ങളും മറ്റ് അവശിഷ്ടങ്ങളും പുഴയിൽ തള്ളി. തീരം ഇടിച്ച് നിരത്താനും ശ്രമം നടത്തിയിട്ടുണ്ട്. നാട്ടുകാർ പ്രതിഷേധവുമായി എത്തിയപ്പോൾ റവന്യൂ അധികൃതരുടെ അനുമതിയോടെയാണ് സ്ഥലം കെട്ടി സംരക്ഷിക്കുന്നതെന്നായിരുന്നു മറുപടി. ദേശമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ എന്ന പരിസ്ഥിതി സംഘടന പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് കൈയേറ്റം പുറംലോകം അറിയുന്നത്. സംഘടന ഭാരവാഹികളായ ഷെക്കീർ, മുസ്തഫ, മനോജ് എന്നിവരും ദേശമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. സലീമും കൈയേറ്റത്തിനെതിരെ ഇറിഗേഷൻ, റവന്യൂ, പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. കെ.എം. സലീം ദൃശ്യങ്ങൾ ചിത്രീകരിച്ച് ഫേസ്ബുക്ക്് പേജിൽ പോസ്റ്റ് ചെയ്തു. ഇതോടെ കൈയേറ്റക്കാർ പിൻവാങ്ങിയ സ്ഥിതിയാണ്. എന്നാൽ, മരം മുറിച്ച് വിറ്റവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. അതിന് നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. സലീമും ഗ്രീൻ ഭാരവാഹികളും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story