Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറ്റേ നീ...

കാറ്റേ നീ വീശരുതിപ്പോൾ; സ്​കൂൾ ​കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി എങ്ങുമെത്തിയില്ല

text_fields
bookmark_border
തൃശൂർ: അധ്യയന വർഷം ആരംഭിച്ച് മൂന്നുമാസം പിന്നിട്ടിട്ടും സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി എങ്ങുമെത്തിയില്ല. ജില്ല പഞ്ചായത്തിന് കീഴിലുള്ള 123 പൊതുവിദ്യാലയങ്ങളും പശ്ചാത്തലസൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പുമുട്ടുന്നു. കനത്തമഴ അവധി ദിവസങ്ങളിലായതിനാലും തുടർ ദിവസം അവധി നൽകിയതിനാലും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. 58 ഹൈസ്കൂളുകളിലും 51 ഹയർ െസക്കൻഡറി സ്കൂളുകളിലും 14 വി.എച്ച്.എസ്.ഇയിലുമാണ് അറ്റകുറ്റപ്പണി നടക്കേണ്ടത്. 9.08 േകാടിയാണ് ഇൗ അധ്യയന വർഷം ജില്ല പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകൾക്ക് അനുവദിച്ചത്. 123 സ്കൂളുകൾക്ക് അറ്റകുറ്റപ്പണിക്കായി ഏഴുലക്ഷം രൂപ വീതമാണ് ജില്ല പഞ്ചായത്ത് നൽകുക. നേരത്തെ പി.ടി.എ അടക്കം സ്കൂൾ വികസന കമ്മിറ്റിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ജില്ല പഞ്ചായത്ത് പ്രവർത്തനങ്ങൾ ഏറ്റെടുത്തതോടെയാണ് പ്രശ്നം സങ്കീർണമായത്. അടിയന്തര പശ്ചാത്തല സൗകര്യം അടക്കം കാര്യങ്ങൾക്കായി ഡിവിഷൻ അംഗങ്ങൾക്ക് റിപ്പോർട്ട് നൽകി സ്കൂൾ അധികൃതർ കാത്തിരിക്കുകയാണ്. പക്ഷെ പദ്ധതി മാത്രം ഇതുവരെ വെളിച്ചത്ത് വന്നിട്ടില്ല. രാഷ്ട്രീയ മധ്യമിക് ശിക്ഷ അഭിയാ​െൻറ (ആർ.എം.എസ്.എ) വക 36 ലക്ഷവും സ്കൂളുകൾക്കായി ജില്ല പഞ്ചായത്തി​െൻറ കൈവശമുണ്ട്. നേരത്തെ സ്കൂളുകൾക്ക് ഇൗ തുക നേരിട്ട് നൽകിയിരുന്നു. 36 സ്കൂളുകളിൽ ശുചിമുറികൾ ഒരുക്കാൻ ഒാരോ ലക്ഷം വീതം ആർ.എം.എസ്.എ നൽകും. 22 സ്കൂളുകളിൽ കുടിവെള്ളം ഒരുക്കാൻ അരലക്ഷം വീതം വേറെയും. കൂടാതെ നേരത്തെ നൽകിയ അപേക്ഷകൾ പരിഗണിച്ച് ഒമ്പത് സ്കൂളുകൾക്കായി 26 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഇത്രയധികം ഫണ്ട് ലഭിച്ചിട്ടും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാതെ പോവുകയാണ്. ഇത്രയും തുകയുടെ പകുതി ജില്ല പഞ്ചായത്തിന് ലഭിച്ചിട്ടും വിതരണമോ പ്രവർത്തനമോ ഉണ്ടായിട്ടില്ല. കാര്യങ്ങൾ ഇങ്ങനെ പോയാൽ ഇൗ അധ്യയന വർഷം അറ്റകുറ്റപ്പണി തന്നെ നടക്കാനിടയില്ല. ജില്ല പഞ്ചായത്ത് പ്രതിനിധികൾ വിചാരിച്ചാൽ കാര്യങ്ങൾ കൃത്യമായി നടക്കും. അവരാണെങ്കിൽ എൻജിനീയറിങ് വിഭാഗത്തെ പഴിചാരുകയാണ്. ഫലത്തിൽ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് സാരം. ആമപോലും നാണിക്കും തൃശൂർ: മൂന്നുമാസം അവലോകനവും ഒമ്പതുമാസം പ്രവർത്തനവുമാണ് 13ാം പഞ്ചവത്സര പദ്ധതി പ്രവർത്തന രീതിശാസ്ത്രമെന്ന് തൃശൂരിലാണ് തദ്ദേശമന്ത്രി കെ.ടി ജലീൽ പ്രഖ്യാപിച്ചത്. ജില്ല പഞ്ചായത്ത് അധികൃതർ മുഖ്യ സംഘാടകരായി ആഥിത്യം വഹിച്ച സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. എന്നാൽ, കാര്യങ്ങൾ പഴയപടി തന്നെ എന്ന നിലപാടിലാണ് ജില്ല പഞ്ചായത്ത് ഭരണസമിതി. ആറുമാസം പിന്നിട്ടിട്ടും ആസൂത്രണം പൂർണമായി കഴിഞ്ഞിട്ടില്ല. ടെൻഡർ നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ഗ്രാമീണ റോഡുകൾ അടക്കം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പൊതുമരാമത്ത് വകുപ്പ് പ്രവർത്തനങ്ങൾ കടലാസിലാണ്. ആരോഗ്യ, ക്ഷേമകാര്യ, വികസന പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും കടലാസിലാണ്. അതിനിടെ ജി.എസ്.ടി കൂടി വന്നതോടെ കുരുക്ക് മുറുകി. 18 ശതമാനം നികുതി 12 ശതമാനമാക്കി കുറച്ചെങ്കിലും എടുക്കാനാളില്ലാത്ത സാഹചര്യമാണ്. 12 ശതമാനം ജി.എസ്.ടിക്ക് പുറമേ ഒാരോ ശതമാനം വീതം ഇൻകംടാക്സും തൊഴിലാളി പി.എഫും നൽകണം. 10 ശതമാനം ലാഭം ലഭിക്കുന്നിടത്ത് 14 ശതമാനം ചെലവിടാൻ കരാറുകാർ തയാറാകാത്തതാണ് പ്രശ്നം. ജൂണ്‍ 15നകം എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതിക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കാൻ ആറുമാസം ശേഷിക്കെ ഒന്നും ഇതുവരെ തുടങ്ങിവെക്കാനായിട്ടുമില്ല. കാര്യങ്ങൾ ഇങ്ങനെ ഇഴയുേമ്പാഴും ചെറുവിരൽ അനക്കാൻ പ്രതിപക്ഷവും തയാറല്ല.
Show Full Article
TAGS:LOCAL NEWS 
Next Story