Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള സബ്ട്രഷറി...

മാള സബ്ട്രഷറി വെള്ളക്കെട്ടിൽ

text_fields
bookmark_border
മാള: . മാള ചാലിനോട് ചേർന്ന് നിർമിച്ച കെട്ടിടമാണ് വെള്ളക്കെട്ടിലായത്. എ.ടി.എം ഉൾപ്പെടെ സംവിധാനങ്ങളും വെള്ളക്കെട്ടിലായതോടെ ജനത്തിന് ദുരിതം ഇരട്ടിച്ചു. വയോജനങ്ങൾക്ക് ട്രഷറിയിൽ എത്താൻ കഴിയാത്ത സ്ഥിതിയായി. ചാലിൽ ജലനിരപ്പുയർന്നതാണ് വിനയായത്. നേരത്തേ, അന്നമനടയിൽ പ്രവർത്തിച്ചിരുന്ന ട്രഷറി മാളയിലേക്ക് മാറ്റിയത് വിവാദമായിരുന്നു. ട്രഷറിയിലേക്കുള്ള വഴിയും വെള്ളക്കെട്ടിലായി. മുട്ടോളം വെള്ളം ഉ‍യർന്നതോടെ ഉപഭോക്താക്കൾ ദുരിതത്തിലായി. ഇവിടെ ടൈൽ വിരിച്ച് നവീകരിച്ചതിനാൽ വെള്ളം ഒഴിഞ്ഞുപോകാനും പ്രയാസമാണ്. അശാസ്ത്രീയ നിർമാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപമുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story