Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള ചാലിലെ തടയണ:...

മാള ചാലിലെ തടയണ: നിർമാണം അശാസ്ത്രീയമെന്ന് ആക്ഷേപം

text_fields
bookmark_border
മാള: മാള ചാലിൽ തടയണ നിർമാണം അശാസ്ത്രീയമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ചാൽ നിറയുകയും വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കാരണമാകുകയും ചെയ്തിരുന്നു. വെള്ളക്കെട്ട് രൂക്ഷമായതോടെ തടയണ തുറന്നിട്ടുണ്ട്. ചാലി​െൻറ ഇരുഭാഗത്തും കുറ്റമറ്റ രീതിയിൽ തടയണ നിർമാണം ആവശ്യമാണ്. കെ.കെ റോഡിലെ നിലവിലെ പാലം പൊളിച്ചുനീക്കി ഇവിടെ സ്ലൂയിസ് കം െറഗുലേറ്റർ നിർമിക്കണമെന്നാണ് ആവശ്യം. ഇതോടെ നിലവിലെ തടയണകൾ നീക്കാമെന്നാണ് വിലയിരുത്തൽ. വെള്ളം ഉയർന്നതോടെ തടയണ ഭാഗികമായി തുറന്നുവിട്ടു. വെള്ളക്കെട്ട് ഒഴിവാക്കാൻ തടയണ മുഴുവനായും തുറക്കണമെന്ന് ആവശ്യമുണ്ട്. നേരത്തേ, ചാൽ മാലിന്യംതള്ളൽ കേന്ദ്രമായി മാറുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതോടെ നിലവിലെ തടയണകൾ പഞ്ചായത്ത് പൊളിച്ചുമാറ്റി. പുനർനിർമാണം വൈകി. ഉപ്പുജല ഭീഷണി നേരിടുന്നതിനാണ് ഈ തടയണകൾ. ഇവ സുരക്ഷിതമാക്കാൻ പഞ്ചായത്തുകൾ തയാറാകുന്നിെല്ലന്ന് ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story