Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമധുരത്തിനൊപ്പം...

മധുരത്തിനൊപ്പം പച്ചക്കറിവിത്തും; പിറന്നാൾ വേറിട്ടതാക്കി ഹാദി

text_fields
bookmark_border
അഴീക്കോട്: പിറന്നാൾ മധുരത്തിനൊപ്പം പച്ചക്കറി വിത്തുകൾ നൽകി രണ്ടാം ക്ലാസുകാര​െൻറ വേറിട്ട ജന്മദിനാഘോഷം. ഇർശാദുൽ മുസ്ലിമീൻ യു.പി സ്കൂളിലെ പി.എച്ച്. ഹാദിയാണ് ഏഴാം ജന്മദിനത്തിൽ മിഠായിക്കൊപ്പം സഹപാഠികൾക്കും മറ്റു വിദ്യാർഥികൾക്കും പച്ചക്കറിവിത്ത് നൽകിയത്. കാർഷിക സർവകലാശാലയിൽനിന്ന് വാങ്ങിയ വെണ്ട, വഴുതന, പടവലം മത്തൻ, കുമ്പളം തുടങ്ങിയവയുടെ വിത്തിനങ്ങളാണ് നൽകിയത്. ജീവകാരുണ്യ സംഘടനയായ 'അലെർട്ട്' സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.കെ. കബീർ വിതരണം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.എം. ഷൈജ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story