Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവ് സഹിതം യുവാവ്​...

കഞ്ചാവ് സഹിതം യുവാവ്​ പിടിയിൽ

text_fields
bookmark_border
തൃപ്രയാർ: 400 ഗ്രാം കഞ്ചാവ് സഹിതം യുവാവിനെ വലപ്പാട് പൊലീസ് പിടികൂടി. ലോക്കപ്പി​െൻറ അഴികളിൽ തലയിടിച്ചു പൊട്ടിച്ച ഇയാൾക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. തളിക്കുളം തമ്പാൻ കടവ് പുതിയ വീട്ടിൽ നസീറിനെയാണ്(45) തിങ്കളാഴ്ച രാത്രി ഒമ്പതിന് തൃപ്രയാർ സ്റ്റേഡിയം റോഡിൽനിന്ന് പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച ഉടൻ തന്നെ പിടികൂടിയത് വീട്ടിൽ വിളിച്ചറിയിക്കണമെന്ന് ആവശ്യപ്പെട്ടു. സമയമാവുമ്പോൾ അറിയിക്കാമെന്ന് പൊലീസ് പറഞ്ഞപ്പോൾ ക്ഷുഭിതനായി ലോക്കപ്പി​െൻറ അഴികളിൽ തലയിടിച്ചു. വലപ്പാട് ഗവ.സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി. തൃപ്രയാറിലെ റസ്റ്റാറൻറ് ജീവനക്കാരനാണ് ഇയാൾ. അവിടെ എത്തുന്നവർക്കാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്.10 ഗ്രാം കഞ്ചാവ് 500 മുതൽ 1000 രൂപക്കാണ് വിൽക്കുന്നത്. വെട്ടു കേസിൽ വാടാനപ്പള്ളി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തീരദേശത്തെ ലഹരി വിൽപന അന്വേഷിക്കുന്ന സി.ഐ ടി.കെ. ഷൈജുവി​െൻറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story