Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൾട്ടി പർപസ് സൊസൈറ്റി...

'മൾട്ടി പർപസ് സൊസൈറ്റി കൈവശംവെച്ച സ്ഥലം തിരിച്ചുപിടിക്കണം'

text_fields
bookmark_border
' കൊടുങ്ങല്ലൂർ: ക്രാങ്കനൂർ മൾട്ടി പർപ്പസ് സൊസൈറ്റി കൈവശം വെച്ചിരിക്കുന്ന 50 സ​െൻറ് സർക്കാർ ഭൂമി തിരിച്ച് പിടിക്കാൻ റവന്യൂ മന്ത്രിയും, കലക്ടറും നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ നഗരത്തി​െൻറ ഹൃദയഭാഗത്ത് ആരോഗ്യ വകുപ്പി​െൻറ ഉടമസ്ഥതയിലുള്ള ഭൂമി സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി അനധികൃതമായാണ് കൈവശംവെച്ചിരിക്കുന്നതെന്ന് ഭാരവാഹ ികൾ ആരോപിച്ചു. ഭൂമി പാട്ടത്തിന് നൽകുേമ്പാൾ ഒരുവിധ കെട്ടിട നിർമാണവും നടത്തരുതെന്ന് നിർദേശിച്ചിരുന്നെങ്കിലും 26 മുറികളുള്ള കെട്ടിടം അനധികൃതമായി നിർമിക്കുകയും വർഷം ഏഴര ലക്ഷം രൂപ വാടകയിനത്തിൽ കൈപ്പറ്റുകയും ചെയ്യുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വിഷയത്തിൽ സി.പി.െഎകാരായ എം.എൽ.എയും നഗരസഭ ചെയർമാനും നിലപാട് വ്യക്തമാക്കണം. നടപടി ഉണ്ടായില്ലെങ്കിൽ ബി.ജെ.പി പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. പട്ടിക ജാതി മോർച്ച അഖിലേന്ത്യ വൈസ്പ്രസിഡൻറ് ഷാജുമോൻ വേട്ടക്കാട്, നഗരസഭപ്രതിപക്ഷ അംഗം വി.ജി. ഉണ്ണികൃഷ്ണൻ, എൽ.കെ. മനോജ്, കെ.എസ്.വിനോദ്, ശ്രീരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story