Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള ഗവ. ആശുപത്രി...

മാള ഗവ. ആശുപത്രി ഡയാലിസിസ് യൂനിറ്റ് തുറന്നു

text_fields
bookmark_border
മാള: ആരോഗ്യ മേഖലയിൽ വൃക്കരോഗികൾ വർധിക്കുന്നത് ആശങ്കാജനകമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാള ഗവ. ആശുപത്രി ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവ. താലൂക്കുതല ആശുപത്രികൾക്ക് വരെ സാധ്യമാകാത്തതാണ് മാള ബ്ലോക്ക് പഞ്ചായത്ത് നേടിയെടുത്തത്. സംസ്ഥാനത്തെ ആദ്യ ബ്ലോക്കുതല ഡയാലിസിസ് കേന്ദ്രമാണിതെന്നും അദ്ദേഹം പറഞ്ഞു. സൗജന്യമായി ഇവ നൽകിയ എം.ഐ.എൽ.കെ.എസ്.ബി ഡയറക്ടർ എസ്. മഹേഷ്, ഗുരുവായൂർ ശാന്തി ഡയറക്ടർ ഉമാ പ്രേമ , ഡോ. ഷാജു ഐനിക്കൽ, പോൾ ഡേവീസ് കളപറമ്പത്ത്, സ്റ്റാൻലി ജോസഫ് പാറേക്കാട്ട്, ജോസ് കണ്ണമ്പിള്ളി, ഹോളി ഗ്രേസ്, മുഹമ്മദ് ഷാഫി അന്നമനട എന്നിവരെ ആദരിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി, മുൻ എം.എൽ.എമാരായ യു.എസ്. ശശി, എ.കെ. ചന്ദ്രൻ, ടി.യു. രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ആർ. പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. സുഹിത റിപ്പോർട്ട് അവതരിപ്പിച്ചു. നാടക രാവ് തുടങ്ങി മാള: ജില്ല പഞ്ചായത്തും കുഴൂർ വാദിക സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ നാടക രാവിന് തുടക്കമായി. പത്മഭൂഷൺ കുഴൂർ മാരാർ വേദിയിൽ ആർ. ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. കെ.പി. വിത്സൻ കണ്ടംകുളത്തി വൈദ്യശാല, പി.ആർ. അജിത്കുമാർ, സി.ഒ. ഡേവീസ്, എം.എ. ജെയിംസ്, ടി.എസ്. പുഷ്പൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ഹരിതമിത്ര ജേതാവ് ജോണി ചാലമറ്റത്തെ ആദരിച്ചു. പയ്യന്നൂർ മുരളി സുവനീർ പ്രകാശനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story