Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടുക്കളയിൽ...

അടുക്കളയിൽ ഒളിച്ചിരുന്ന് വീട്ടമ്മയുടെ തലക്കടിച്ച ആക്രമി അറസ്്റ്റിൽ

text_fields
bookmark_border
പുത്തൻപീടിക: അടുക്കളയിൽ കയറി ഒളിച്ചിരുന്ന് വീടമ്മയെ തലക്കടിച്ച് പരിക്കേൽപിച്ച ആക്രമിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻപീടിക കോന്നാടത്ത് വീട്ടിൽ അഖിലിനെയാണ്(19) അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെ പുത്തൻപീടിക തോന്നിയ കാവ് ക്ഷേത്രത്തിനടുത്ത് ജോഷിയുടെ ഭാര്യ ഉഷയെയാണ് (47) തലക്കടിച്ച് പരിക്കേൽപിച്ചത്. ശബ്്ദം കേട്ടാണ് ഇവർ അടുക്കളയിലെത്തിയത്. പിടികൂടിയതോടെ രക്ഷപ്പെടാൻ ചായ പാത്രമെടുത്ത് അഖിൽ ഉഷയുടെ തലക്കടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഉഷക്ക് തലക്ക് പരിക്കേറ്റു. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story