Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത പാതാളമായി;...

ദേശീയപാത പാതാളമായി; കണ്ണില്ലാതെ അധികൃതർ

text_fields
bookmark_border
ചെന്ത്രാപ്പിന്നി: ദേശീയപാത 17ൽ അപകട ഭീഷണിയായ കുഴികൾ നികത്താത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കുഴികളിൽ വീണ് ദിവസവും നിരവധി പേർക്കാണ് പരിക്കേൽക്കുന്നത്. അധികൃതർ നടപടിയെടുക്കാത്തതിനെതിരെ ജനകീയ സമിതി നേതൃത്വത്തിൽ ചെന്ത്രാപ്പിന്നിയിലും പരിസര പ്രദേശങ്ങളിലും യാത്രക്കാരിൽനിന്ന് ഒപ്പ് ശേഖരണം നടത്തി. ആയിരത്തിൽപരം ഒപ്പുകളും പരാതിയും ചേർത്ത് ബുധനാഴ്ച ചാവക്കാട് ദേശീയപാത ഡിവിഷൻ ഓഫിസിൽ സമർപ്പിക്കും. പൊതുമരാമത്ത് മന്ത്രി, എം.എൽ.എമാർ എന്നിവർക്കും പരാതി നൽകുന്നുണ്ട്. ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ നടത്താൻ തീരുമാനിച്ചതായി ജനകീയ സമിതി കൺവീനർ ഷെമീർ എളേടത്ത്, ചെയർമാൻ രവീന്ദ്രൻ ഉള്ളാട്ടിൽ എന്നിവർ ചേർന്ന് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story