Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമ്യാന്മറിലെ അഭയാർഥികളെ ...

മ്യാന്മറിലെ അഭയാർഥികളെ കേന്ദ്രസർക്കാർ മരണത്തിലേക്ക്​ കയറ്റിവിടുന്നു ^ടി.എൻ. പ്രതാപൻ

text_fields
bookmark_border
മ്യാന്മറിലെ അഭയാർഥികളെ കേന്ദ്രസർക്കാർ മരണത്തിലേക്ക് കയറ്റിവിടുന്നു -ടി.എൻ. പ്രതാപൻ തൃശൂർ: മ്യാന്മറിലെ നിസ്സഹായരായ അഭയാർഥികളെ തീവ്രവാദികൾ എന്ന് മുദ്രകുത്തി കേന്ദ്ര സർക്കാർ മരണത്തിലേക്ക് കയറ്റിവിടുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ പറഞ്ഞു. കെ.പി.സി.സി മൈനോറിറ്റി സെൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭയാർഥികളെ കൈനീട്ടി സ്വീകരിച്ച പാരമ്പര്യമാണ് ഭാരതത്തിേൻറതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ആർ. രവീന്ദ്രദാസ്, യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി, സുനിൽ ലാലൂർ, നൗഷാദ് ആറ്റുപറമ്പത്ത്, െഎ.പി. പോൾ, ഫാറൂഖ് കേച്ചേരി, സുബിരാജ് തോമസ്, ആേൻറാ തൊറയൻ, ആനി തോമസ്, നസീമ നാസർ, ജോസ് തട്ടിൽ, കെ.എം. ഹംസ, ജമാൽ, ജോജോ, മജീദ് മുത്തുള്ളിയാൽ, സ്മിത ഷാജി, എൻ.എസ്. അയ്യൂബ്, പ്രഭുദാസ് പാണേങ്ങാടൻ, കരോളി ജോഷ്വ, മിഥുൻ മോഹൻ എന്നിവർ സംസാരിച്ചു. ധർണ തൃശൂർ: ഏഴാം ശമ്പള കമീഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഒാഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സ്പീഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ ധർണ നടത്തി. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ജില്ല പ്രസിഡൻറ് കെ.കെ. അശോകൻ അധ്യക്ഷത വഹിച്ചു. ബാബു തോമസ് (ഇൻകം ടാക്സ് എംപ്ലോയീസ് ഫെഡറേഷൻ), പി. ശശികുമാർ (ഇ.എസ്.െഎ.സി എംപ്ലോയീസ് യൂനിയൻ), പി.എസ്. പരമേശ്വരൻ (എൻ.എഫ്.പി.ഇ), കെ.കെ. ലക്ഷ്മണൻ (ഒാഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ) എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി വി. ഹരി സ്വാഗതവും പി.ആർ. ഗോപാലകൃഷ്ണൻ (ഡി.ആർ.ഇ.യു) നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story