Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുറി കമ്പനി മാനേജറുടെ...

കുറി കമ്പനി മാനേജറുടെ ആത്മഹത്യ: മുൻ എം.ഡി അറസ്​റ്റില്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: കുറിക്കമ്പനി മാനേജര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കമ്പനിയുടെ മുന്‍ എം.ഡിയെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപത്തെ നിവ്യ കുറിസ് മുന്‍ എം.ഡി തുറവങ്കാട് സ്വദേശി അക്കരക്കാരന്‍ എം.ജെ. ജോയിയെയാണ്(52) ഇരിങ്ങാലക്കുട സി.ഐ സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കമ്പനിയിലെ മാനേജറായിരുന്ന കൊടകര കോടാലി സ്വദേശി ജോസഫ് ചെങ്ങിനിയാടന്‍ (66) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രേരണക്കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് സംഭവം. കമ്പനിയിലെ യോഗം കഴിഞ്ഞ ഉടനെയാണ് കമ്പനിക്ക് പുറത്തുവെച്ച് ജോസഫ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതര പൊള്ളലേറ്റ ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയുമായിരുന്നു. ജോയ് മാനസികമായി പീഡിപ്പിച്ചുവെന്ന് ജോസഫ് മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജോയിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എ.എസ്.ഐ പി.കെ. സുരേഷ്, സീനിയര്‍ സി.പി.ഒ മുരുകേഷ് എന്നിവരും ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story