Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷനിൽ ഇടത്...

കോർപറേഷനിൽ ഇടത് ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനം

text_fields
bookmark_border
തൃശൂർ: കോർപറേഷനിലെ ഇടത് ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് പാർലമ​െൻററി പാർട്ടി യോഗത്തിൽ തീരുമാനം. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന നേതാവ് സി.എൻ. ബാലകൃഷ്ണൻ, ഡി.സി.സി മുൻ പ്രസിഡൻറുമാരായ പി.എ. മാധവൻ, ഒ. അബ്ദുറഹിമാൻകുട്ടി എന്നിവരുൾപ്പെടെ പങ്കെടുത്തു. കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണി ഭരിക്കുന്ന കോർപറേഷനിൽ ഭരണപക്ഷവുമായി കോൺഗ്രസിലെ ഒരു വിഭാഗം ഒത്തുകളിക്കുന്നുവെന്ന ആക്ഷേപത്തി​െൻറ പശ്ചാത്തലത്തിൽ, നിലപാട് കടുപ്പിക്കാനാണ് യോഗം വിളിച്ചുചേർത്തത്. പ്രതിപക്ഷ കക്ഷി നേതാവിനെയും ഉപനേതാവിനെയും മാറ്റണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി ഡി.സി.സി പ്രസിഡൻറിന് ഒരു വിഭാഗം നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നു യോഗം. പ്രതിപക്ഷ കക്ഷി നേതാവിെനതിരെ യോഗത്തിൽ രൂക്ഷ വിമർശനമുണ്ടായി. അംഗങ്ങളുടെ ഏകോപനമില്ലാത്ത പ്രവർത്തനങ്ങളും യോഗത്തിൽ വിമർശിക്കപ്പെട്ടു. അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചതോടെ വിവാദ വിഷയങ്ങളിൽ കാര്യമായ ചർച്ചയിലേക്ക് കടന്നില്ല. നേതാക്കൾ തന്നെയാണ് അവിശ്വാസം കൊണ്ടുവരണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ചില അംഗങ്ങൾ ഇതിൽ ആശങ്ക പ്രകടിപ്പിച്ചെങ്കിലും മുതിർന്ന നേതാക്കളുടെ നിർദേശമെന്ന നിലയിൽ അംഗീകരിക്കുകയായിരുന്നു. നേരത്തെ അവിശ്വാസം കൊണ്ടുവരുമെന്ന പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദ​െൻറ പ്രസ്താവനക്കെതിരെ ഡി.സി.സി തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുമായി സഹകരിക്കാനാണ് ഈ നീക്കമെന്ന് എ ഗ്രൂപ്പും ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് അവിശ്വാസം കൊണ്ടുവരില്ലെന്നും ഭരണം അട്ടിമറിക്കില്ലെന്നുമായിരുന്നു പ്രതാപൻ അറിയിച്ചത്. ഇതാണ് ചൊവ്വാഴ്ച ചേർന്ന യോഗം തള്ളിയത്. കോർപറേഷൻ ഭരിക്കാന്‍ 28 അംഗങ്ങള്‍ വേണം. കോണ്‍ഗ്രസിന് 23 അംഗങ്ങളാണുള്ളത്. ഇടതുമുന്നണിക്ക് 26 അംഗങ്ങളുണ്ട്. ബി.ജെ.പിക്ക് ആറും. യു.ഡി.എഫിന് അധികാരത്തിലെത്തണമെങ്കിൽ ബി.ജെ.പിയുടെ പിന്തുണ അനിവാര്യവുമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story