Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഘ്​പരിവാറി​േൻറത്...

'സംഘ്​പരിവാറി​േൻറത് ഫാഷിസ്​റ്റ് രീതി'

text_fields
bookmark_border
കയ്പമംഗലം: കൊലപാതകവും ആക്രമണങ്ങളും നടത്തിയശേഷം നിഷേധിക്കുന്ന ഫാഷിസ്റ്റ് രീതിയാണ് സംഘ്പരിവാർ ശക്തികൾ പിന്തുടരുന്നതെന്ന് യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം. സതീശൻ പറഞ്ഞു. ഗൗരി ലങ്കേഷ് വധത്തിനെതിരെ യുവകലാസാഹിതി കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം പുന്നക്ക ബസാർ തണൽ സാംസ്കാരിക കേന്ദ്രത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറി​െൻറ ഭീഷണിയെ എഴുത്തുകാർ ശക്തമായി ചെറുത്തുതോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേഖല പ്രസിഡൻറ് കുട്ടി കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ, സി.വി. പൗലോസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. മോഹനൻ, അനിൽ കിള്ളികുളങ്ങര, ഷമീർ പതിയാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story