Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജൂനിയർ അത്​ലറ്റിക്സ്​: ...

ജൂനിയർ അത്​ലറ്റിക്സ്​: നാട്ടിക ഗവ. ഫിഷറീസിന് മൂന്ന് സ്വർണം

text_fields
bookmark_border
തൃപ്രയാർ: തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സൗത് ഇന്ത്യൻ ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളിലെ പെൺകരുത്തിന് മൂന്ന് സ്വർണവും ഒരു വെങ്കലവും. ആൻസി സോജനും പി.എ. അതുല്യയുമാണ് റെക്കോഡ് തിരുത്തി സ്വർണം നേടിയത്. 200 മീറ്റർ ഓട്ടത്തിൽ പഴയ റെക്കോഡായ 25.58 ആണ് 25.09 ആയി ആൻസി സോജൻ തിരുത്തിയത്. ലോങ് ജംപിലും 5.90 മീറ്റർ ദൂരത്തിൽ ആൻസി സ്വർണം നേടി. 37.59 മീറ്റർ ഡിസ്കസ് ത്രോയിലാണ് പി.എ. അതുല്യ സ്വർണം നേടിയത്. 200 മീറ്റർ റിലേയിലാണ് വെങ്കലം നേടിയത്. നാട്ടിക സ്പോർട്സ് അക്കാദമിയിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. കണ്ണനാണ് പരിശീലകൻ. ജില്ല സ്കൂൾ മീറ്റിലും നാട്ടിക ഗവ. ഫിഷറീസിലെ കുട്ടികളായിരുന്നു ചാമ്പ്യൻമാർ.
Show Full Article
TAGS:LOCAL NEWS 
Next Story