Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുരിയാട്​ എംപറർ...

മുരിയാട്​ എംപറർ ഇമ്മാനുവൽ ട്രസ്​റ്റ് നേതൃത്വം രാജിവെച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: ഏറെ വിവാദങ്ങൾ ഉയർത്തിയ മുരിയാട് എംപറർ ഇമ്മാനുവൽ ട്രസ്റ്റ് നേതൃത്വം രാജിവെച്ചു. സംഘടനയെ നയിക്കുന്ന ട്രസ്റ്റി​െൻറ പ്രമുഖ സ്ഥാനം വഹിക്കുന്ന ഏഴുപേരാണ് സ്ഥാനം രാജിവെച്ചത്. 67 വർഷമായി മുരിയാട് േകന്ദ്രമാക്കിയാണ് എംപറർ ഇമ്മാനുവൽ പ്രവർത്തിക്കുന്നത്. ഇവരുടെ ആത്മീയഗുരുവായിരുന്ന ജോസഫ് പൊന്നാറി​െൻറ മരണത്തെ തുടർന്ന് ഉണ്ടായ അധികാര വടംവലിയാണ് ട്രസ്റ്റ് ഭാരവാഹികളുടെ രാജിക്ക് പ്രധാന കാരണം. ട്രസ്റ്റ് ചെയർമാൻ ബിജു ഫിലിപ്, സെക്രട്ടറി ഷാജൻ പയ്യപ്പിള്ളി, ട്രഷറർ എം.ജി. ആൻറണി, കൂടാതെ നാല് ട്രസ്റ്റിമാരുമാണ് രാജിവെച്ചത്. ചർച്ചിനെ നിയന്ത്രിക്കുന്ന സ്ത്രീയുടെ കുട്ടിയെ കഴിഞ്ഞ ദിവസം മാതാവി​െൻറ അവതാരമായി വാഴിക്കാൻ ശ്രമം നടന്നിരുന്നു. ഇതിനെ ട്രസ്റ്റിൽനിന്ന് ഇപ്പോൾ രാജിവെച്ചവർ എതിർത്തതിനെ തുടർന്ന് ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story