Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫിനോമിനൽ...

ഫിനോമിനൽ തട്ടിപ്പിനിരയായവരുടെ സംഗമം

text_fields
bookmark_border
ചാലക്കുടി: സാൻ മാരിയ ജസ്റ്റിസ് ഫോറത്തി​െൻറ നേതൃത്വത്തിൽ ഫിനോമിനൽ ഹെൽത്ത് കെയർ തട്ടിപ്പിനിരയായവരുടെ സംഗമം സംഘടിപ്പിച്ചു. കുറ്റക്കാരെ പിടികൂടി പാവപ്പെട്ടവരുടെ പണം തിരിച്ചുനൽകാൻ നടപടി ഊർജിതമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗം നഗരസഭ അംഗം വി.ജെ. ജോജി ഉദ്ഘാടനം ചെയ്തു. ബാബു ജോസഫ് പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സി.എൽ. ആേൻറാ, അരവിന്ദാക്ഷൻ, സ്റ്റീഫൻ, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. തുടർ നടപടികൾക്ക് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകാൻ യോഗം തീരുമാനിച്ചു. ഫിനോമിനൽ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഞായറാഴ്ച വൈകീട്ട് മൂന്നിന് വിപുലമായ യോഗം ചേരാൻ തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story