Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎന്‍.കെ. ദേവസി സ്മാരക...

എന്‍.കെ. ദേവസി സ്മാരക നാടകോത്സവം ഇന്നുമുതൽ

text_fields
bookmark_border
തൃശൂര്‍: കൊട്ടേക്കാട് യുവജന കലാസമിതിയുടെ എന്‍.കെ. ദേവസി സ്മാരക സംസ്ഥാന പ്രഫഷനല്‍ നാടകോത്സവത്തിന് ബുധനാഴ്ച റീജനല്‍ തിയറ്ററില്‍ തിരശ്ശീല ഉയരും. വിവിധ ജില്ലകളില്‍ നിന്നുള്ള പ്രഫഷനല്‍ നാടക സംഘങ്ങള്‍ പങ്കെടുക്കും. വൈകീട്ട് ഏഴിനാണ് അവതരണം. ബുധാനഴ്ച വൈകീട്ട് 6.30ന് സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും. നിയമസഭ മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ഡോ. സി.കെ. തോമസ് എന്നിവര്‍ സംസാരിക്കും. കൊട്ടേക്കാട് സ​െൻറ് മേരീസ് അസംപ്ഷന്‍ ഫൊറോന വികാരി ഫാ. ജോഷി ആളൂര്‍ രക്ഷാധികാരിയായ യുവജന കലാസമിതിയുടെ മൂന്നാമത് നാടകോത്സവമാണിത്. 24ന് സമാപിക്കും. പ്രസിഡൻറ് ഡേവീസ് കണ്ണനായ്ക്കല്‍, ജനറല്‍ സെക്രട്ടറി ഡെന്നി എസ്. കോളങ്ങാടന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഇ.എല്‍. ബേബി, ട്രഷറര്‍ ഇ.കെ. ഷാജു, കലാസമിതി നിര്‍വാഹക സമിതിയംഗം എന്‍.ഡി. ബെന്നി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. നവരാത്രി ആഘോഷം തൃശൂര്‍: ശങ്കരംകുളങ്ങര ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടികള്‍ വ്യാഴാഴ്ച വൈകീട്ട് 6.30ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മുടിക്കോട് ഉണ്ണികൃഷ്ണ​െൻറ പ്രാമാണികത്വത്തില്‍ അരങ്ങേറുന്ന പഞ്ചവാദ്യത്തോടെയാണ് ആഘോഷം തുടങ്ങുക. 22 മുതൽ 24 വരെ സംഗീതക്കച്ചേരി, 25ന് കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം, 26ന് വീണക്കച്ചേരി, 27ന് പുല്ലാങ്കുഴല്‍ കച്ചേരി, 29ന് ഭരതനാട്യം എന്നിവ അരങ്ങേറും. 23, 24 തീയതികളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ നൃത്തോത്സവവും 28ന് വൈകീട്ട് പൂജവെക്കലിനു ശേഷം സര്‍വൈശ്വര്യ സമൂഹാര്‍ച്ചനയും നടക്കും. 30ന് രാവിലെ ഒമ്പതിനുശേഷം എഴുത്തിനിരുത്തും ഉണ്ടായിരിക്കും. വാർത്തസമ്മേളനത്തില്‍ സെക്രട്ടറി ഗോപിനാഥ്, വൈസ് പ്രസിഡൻറ് പി. ബാലകൃഷ്ണന്‍, ട്രഷറര്‍ ഹരിദാസ് മേനോന്‍, കണ്‍വീനര്‍മാരായ പ്രശാന്ത്, ഗിരീഷ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story