Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണം കവർന്ന വേലക്കാരി...

പണം കവർന്ന വേലക്കാരി പിടിയിൽ

text_fields
bookmark_border
കുന്നംകുളം: പണം കവർന്ന സംഭവത്തിൽ വേലക്കാരിയെ പൊലീസ് പിടികൂടി. ആർത്താറ്റ് അംബേദ്കർ കോളനിയിൽ പുളിക്കപ്പറമ്പിൽ ഭവാനിയെയാണ് (53) എസ്.െഎ യു.കെ. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. കുന്നംകുളം വലിയങ്ങാടി കളരിക്കൽ രാജുവി​െൻറ പരാതിയിലാണ് അറസ്റ്റ്. തളർവാതം പിടിപെട്ട് കിടപ്പിലായ രാജുവി​െൻറ ഭാര്യയെ പരിചരിക്കുന്നതിനാണ് ഭവാനിയെ മാസങ്ങൾക്കുമുമ്പ് ജോലിക്കെടുത്തത്. 40,000 രൂപ കവർന്നെന്നായിരുന്നു കേസ്. രാജുവി​െൻറ വസ്തു വിറ്റ പണത്തിൽനിന്ന് കുറച്ച് കിടക്കയുടെ തലയിണക്കടിയിൽ സൂക്ഷിച്ചിരുന്നു. നാല് ദിവസം മുമ്പാണ് പണം നഷ്ടപ്പെട്ടത്. മോഷണവിവരം പുറത്തറിഞ്ഞതോടെ ഇവർ ജോലിക്ക് വരാതെയായി. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടുവേലക്കാരിയെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ഇവരിൽനിന്ന് 36,000 രൂപ പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. അഖില കേരള ചിത്രരചന മത്സരം കുന്നംകുളം: അഗസ്റ്റിൻ ജോൺ ഉൗക്കൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ 16ാമത് അഖില കേരള ചിത്രരചന മത്സരം ഒക്ടോബർ രണ്ടിന് ചൊവ്വന്നൂർ സ​െൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഉൗക്കൻ മെമ്മോറിയൽ ഹാളിൽ നടക്കും. ഉച്ചക്ക് രണ്ടിന് സംവിധായകൻ ആൻറണി ഇസ്റ്റർമൻ ഉദ്ഘാടനം ചെയ്യും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിദ്യാർഥികൾക്ക് േട്രാഫി, സർട്ടിഫിക്കറ്റ്, കാഷ് അവാർഡ് എന്നിവ 13ന് വിതരണം ചെയ്യും. എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് പെങ്കടുക്കാം. രജിസ്ട്രേഷന് ഫോൺ: 94476 74524.
Show Full Article
TAGS:LOCAL NEWS 
Next Story