Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്ഥാന ​ൈതക്വാൻഡോ...

സംസ്ഥാന ​ൈതക്വാൻഡോ ചാമ്പ്യൻഷിപ്: ഓവറോൾ റണ്ണേഴ്‌സ് അപ് കിരീടം തൃശൂരിന്

text_fields
bookmark_border
ചാവക്കാട്: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ൈതക്വാൻഡോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ റണ്ണേഴ്സ് അപ് കിരീടം ജില്ല ടീം നേടി. 15 ഗോൾഡ് മെഡലും ഒമ്പത് സിൽവർ മെഡൽ, എട്ട് ബ്രോൺസ് മെഡൽ എന്നിവയും നേടിയാണ് രണ്ടാംസ്ഥാനം നേടിയത്. കേരള അമച്വർ ൈതക്വാൻഡോ അസോസിയേഷ​െൻറ കീഴിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വിവിധ ജില്ലകളിൽനിന്നായി എണ്ണൂറോളം താരങ്ങൾ പങ്കെടുത്തു. ജില്ല ടീമിനെ കെ.എച്ച്. ജലാലുദ്ദീൻ, അൻവർ എന്നിവരാണ് നയിച്ചത്. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ സമ്മാന വിതരണം നടത്തി. വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. എസ്‌. മധുസൂദനൻ, സെക്രട്ടറി പി.വി. അനിൽകുമാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. വി. ഗബ്രിയേൽ സ്വാഗതവും ജില്ല പ്രസിഡൻറ് ഹാഷിം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story