Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭ ബസ്​ ടെർമിനൽ...

നഗരസഭ ബസ്​ ടെർമിനൽ നിർമാണം: എസ്​റ്റിമേറ്റിന്​ കൗൺസിൽ അംഗീകാരം

text_fields
bookmark_border
കുന്നംകുളം: നഗരസഭ ആധുനിക ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സി​െൻറ രൂപരേഖയും പ്ലാനും കൗൺസിൽ യോഗം അംഗീകരിച്ചു. 13 കോടി ചെലവഴിച്ചാണ് ബസ്സ്റ്റാൻഡ് നിർമിക്കുന്നത്. സഹകരണ ബാങ്ക് ഉൾപ്പെടെ മൂന്ന് ബാങ്കുകളെ വായ്പക്കായി സമീപിച്ചതായി അധ്യക്ഷ സീത രവീന്ദ്രൻ അറിയിച്ചു. വായ്പ എടുക്കുന്നതിന് സർക്കാറി​െൻറ അംഗീകാരം വാങ്ങാനും തീരുമാനിച്ചു. കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുന്ന ബാങ്കുകളുമായി കരാറുണ്ടാക്കാനാണ് തീരുമാനം. ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് എം.എൽ.എ ഫണ്ടിൽനിന്ന് 4.35 കോടി രൂപ മന്ത്രി എ.സി. മൊയ്തീൻ അനുവദിച്ചിട്ടുണ്ട്. നഗരസഭ ആധുനിക അറവുശാല എട്ടുകോടി രൂപ ചെലവഴിച്ച് നിർമിക്കും. സംസ്ഥാനത്ത് കിഫ്ബി നിർമിക്കുന്ന 11 അറവുശാലകളിൽ നാലാമേത്തതാണ് കുന്നംകുളത്തേത്. ഇതിന് ആവശ്യമായ ഭൂമി ഉൾപ്പെടെ സ്ഥലങ്ങളുടെ നികുതിയായി 28,056 രൂപ അടച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതി​െൻറ ഭാഗമായി അനധികൃത പാർക്കിങ് ഒഴിവാക്കാൻ ഹെർബർട്ട് റോഡ് ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്ന സ്ഥലത്ത് 'പേ പാർക്കിങ്' സൗകര്യമൊരുക്കും. ബൈക്ക് 10, ഒാേട്ടാ 15, കാർ 20 എന്നീ നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. പാർക്കിങ് സംവിധാനം ലേലം ചെയ്ത് നൽകും. കേരളോത്സവം ഒക്ടോബർ 18 മുതൽ 20 വരെ നടത്തും. ഭൂഗർഭജലം ഉൗറ്റിയെടുത്ത് അനധികൃത വിൽപന നടത്തിയിരുന്ന കുന്നംകുളം സ്വദേശി സി.പി. ഡേവിയുടെ മൂന്ന് കുഴൽക്കിണറുകൾ ഏറ്റെടുക്കും. കുടിവെള്ളക്ഷാമം നേരിടുന്നത് പരിഹരിക്കാൻ ഇതിലൂടെ കഴിയും. ഡേവിയുടെ കെട്ടിടത്തിലേക്ക് ആവശ്യമായ വെള്ളം എടുക്കാൻ അനുമതി നൽകും. മാസങ്ങൾക്ക് മുമ്പ് ഡേവി ഹൈകോടതിയിൽ നൽകിയ കേസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഏറ്റെടുക്കൽ. താലൂക്ക് ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൊളിക്കാനുള്ള എസ്റ്റിമേറ്റിന് അംഗീകാരം നൽകി. പുതിയ കെട്ടിടം നിർമിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തെരുവുകച്ചവടക്കാരുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ടൗൺ വെൻഡിങ് കമ്മിറ്റി രൂപവത്കരിക്കുന്നതിന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സുമ ഗംഗാധരൻ, കെ.എ. അസീസ് എന്നിവരെ നിർദേശിക്കാനും തീരുമാനിച്ചു. ചെയർേപഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം. സുരേഷ്, കെ.എ. അസീസ്, ഷാജി ആലിക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story